‘നല്ലതുപോലെ ഉപയോഗിക്കുവാണേല്‍ തീര്‍ച്ചയായും ഒരുപാട് അത്ഭുത പ്രകടനങ്ങള്‍ നമുക്ക് കാണാന്‍ പറ്റും’

ഷൈന്‍ ടോം ചാക്കോ-ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ കുമാരിക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിലെ ഷൈനിന്റേയും ഐശ്വര്യയുടേയും അഭിനയത്തെ പുകഴ്ത്തി രംഗത്തെത്തിയത്. ഇപ്പോഴിതാ ഷൈനിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇതൊരു ഒന്നൊന്നര നടന്‍ തന്നെയാണെന്ന് പറഞ്ഞാണ് അഭിഷേക് സുരേഷ് കുമാറിന്റെ പോസ്റ്റ് തുടങ്ങുന്നത്.

ഇതിഹാസ എന്ന സിനിമ കണ്ടപ്പോള്‍ തോന്നിയ കാര്യമാണ്… ഇദ്ദേഹത്തില്‍ ഒരു അസാമാന്യ നടന്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നു. അതുകഴിഞ്ഞു പല വിവാദങ്ങളിലും പ്രശ്‌നങ്ങളിലും ചെന്ന്‌പെട്ടപ്പോള്‍ നമുക്ക് നല്ലൊരു നടനെ നഷ്ടപ്പെട്ടുവോ എന്ന് തോന്നി….. പിന്നീട് ചെറിയ ചെറിയ സിനിമകളില്‍ അഭിനയിച്ചു പതിയെ പതിയെ തിരിച്ചു വന്നു. ഒടുവില്‍ ‘ഇഷ്ഖ് ‘ എന്ന സിനിമയിലെ പ്രകടനം വഴിതിരിവായി.കുറുപ്പിലൂടെയും…. ഭീഷ്മയിലൂടെയും ഒടുവില്‍ കുമാരിയിലൂടെയും പടവെട്ടിലൂടെയും പുള്ളി അത്ഭുതപെടുത്തികൊണ്ടിരിക്കുന്നു. ഇദ്ദേഹത്തെ നല്ലതുപോലെ ഉപയോഗിക്കുവാണേല്‍ തീര്‍ച്ചയായും ഒരുപാട് അത്ഭുതപ്രകടനങ്ങള്‍ നമുക്ക് കാണാന്‍ പറ്റും. ഇദ്ദേഹം രണ്ടാമത്തെ മുരളി അല്ല….. ഒന്നാമത്തെ ഷൈന്‍ ടോം ചാക്കോ ആണെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിര്‍മ്മല്‍ സഹദേവ് ആണ് കുമാരിയുടെ സംവിധാനം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ അവതരിപ്പിക്കുന്ന കുമാരി ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നു. കാഞ്ഞിരങ്ങാട് എന്ന ഗ്രാമവും അവിടേക്ക് എത്തുന്ന കുമാരി എന്ന നായികയെക്കുറിച്ചുമാണ് ചിത്രത്തില്‍ പറയുന്നത്. ഫസല്‍ ഹമീദും നിര്‍മല്‍ സഹദേവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago