‘ശരീരം ഇല്ലെങ്കിലും ശാരീരമെങ്കിലും കാത്ത് സൂക്ഷിക്കാമെന്നുള്ള ബോധ്യമെങ്കിലും വേണം’

നിവിന്‍ പോളി നായകനായി ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒക്ടോബര്‍ 21ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും ഇതേ ദിവസം തിയേറ്ററുകളിലെത്തുകയാണ്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോഴിതാ നിവിന്‍ പോളിയെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

സുഹൃത്ത് വലയത്തില്‍ നിന്ന് കൊണ്ട് മാത്രം സിനിമകള്‍ ചെയ്ത് അതില്‍ നിന്ന് മോചിതന്‍ ആവുമ്പോള്‍ ഒക്കെയും പരാജയത്തിന്റെ കൈപ്പുനീര്‍ നുണയുന്ന വെറും നായകന്‍ മാത്രമാണ് എന്റെ ധാരണയില്‍ നിവില്‍ പോളിയെന്ന് ശാലിനി ശ്രീജിത്ത് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. തുടക്കകാലം മുതലേ സിനിമയില്‍ മുതു മുത്തച്ഛന്‍ മാര്‍ ഇല്ലെന്നും താന്‍ തനിച്ചാണ് ഇതുവരെ എത്തിയത് എന്നും ഇദ്ദേഹത്തിന്റെ തന്നെ ത്രികോണ ആകൃതിയിലുള്ള ആരാധക വൃത്തം കോരം കോരം സോഷ്യല്‍ മീഡിയ മുഴുവന്‍ ശര്‍ദ്ധിക്കാറുണ്ട്, ഇവയൊക്കെ കാണുമ്പോള്‍ മറ്റു ചില നടന്മാരോട് ഇല്ലാത്ത ബഹുമാനം പലപ്പോഴും ഉണ്ടാകാറുണ്ട്.

ഒരു നായകന് വേണ്ട ശരീരം ഇല്ലെങ്കിലും ശാരീരമെങ്കിലും പ്രവര്‍ത്തനരഹിതമാവാത്ത വിധം കാത്ത് സൂക്ഷിക്കാമെന്നുള്ള ബോധ്യമെങ്കിലും ഒരു നടനെന്ന നിലക്ക് ആദ്യം വേണം. എന്തായാലും കഴിഞ്ഞു പോയ സിനിമകള്‍ക്ക് നല്‍കാന്‍ കഴിയാത്തൊരു സംതൃപ്തി ഇക്കുറി ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ല. എന്തായാലും പട പൊരുതുമോന്ന് കണ്ടറിയാമെന്ന് പറഞ്ഞാണ് ശാലിനി പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തിയത്. നിവിന്‍ പോളിയെ ബോഡി ഷെയ്മിങ് നടത്തിയതിനെതിരെ വിമര്‍ശനങ്ങളുണ്ട് പോസ്റ്റിന് താഴെ.

അതേസമയം നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ പടവെട്ടില്‍ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹില്‍ ശര്‍മ്മ കോ-പ്രൊഡ്യൂസറാണ്. ബിബിന്‍ പോള്‍, സുരാജ് കുമാര്‍, അക്ഷയ് വല്‍സംഗ്ക്കര്‍ ആശിഷ് മെഹ്‌റ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ആയിരുന്നു അതിന് കാരണം. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചന. ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മലയാള സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. യു\എ സര്‍ട്ടിഫിക്കറ്റാണ് മോണ്‍സ്റ്ററിന്‍ ലഭിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും മോണ്‍സ്റ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

Gargi

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago