പൃഥിരാജ് നിങ്ങളിങ്ങനെ സ്വയം പൊങ്ങിയാവരുത്!! കേള്‍ക്കുമ്പോള്‍ ഒരു മാതിരി വളിച്ച ഫീലാണ് അനുഭവപ്പെടുന്നത്

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ആടുജീവിതം. ബ്ലെസിയും പൃഥ്വിയും ഒന്നിക്കുന്ന മലയാള സിനിമയിലെ നാഴികകല്ലാകും ആടുജീവിതം. നജീബാകാന്‍ പൃഥ്വിയെടുത്ത കഠിനപ്രയത്‌നമെല്ലാം കൈയ്യടികള്‍ നേടുകയാണ്. ചിത്രം തിയ്യേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രതീക്ഷകള്‍ നിറയുകയാണ്. ഈ മാസം 28-നാണ് ആടുജീവിതം തിയ്യേറ്ററിലെത്തുന്നത്.

മലയാളത്തിലെ ഏറ്റവും അധികം വിറ്റഴിയ്ക്കപ്പെട്ട ബെന്യാമിന്റെ പ്രസിദ്ധമായ ആടുജീവിതം നോവലാണ് ബ്ലെസി സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്. അമല പോള്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

അതേസമയം, ചിത്രത്തിനെ വിമര്‍ശിച്ചുള്ള ഒരു കുറിപ്പ് സോഷ്യലിടത്ത് ശ്രദ്ധേയമായിരിക്കുകയാണ്. ഷഫീക്ക് വടക്കേതില്‍ മൂവി ഗ്രൂപ്പില്‍ പങ്കിട്ട കുറിപ്പ് പൃഥ്വിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ്. നജീബാകാന്‍ എടുത്ത തയ്യാറെടപ്പുകളും യാതനകളുമെല്ലാം പൃഥ്വി പ്രൊമോഷന്‍ പരിപാടികളില്‍ പറയുന്നുണ്ട്. അതിനെ വിമര്‍ശിക്കുകയാണ് ഷഫീക്ക്.

മിസ്റ്റര്‍ പൃഥിരാജ് നിങ്ങളിങ്ങനെ സ്വയം പൊങ്ങിയാവരുത്..ആടുജീവിതം എന്ന സിനിമയ്ക്കു വേണ്ടി നിങ്ങളെടുത്തിട്ടുള്ള എഫേര്‍ട്ടുകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ് നിങ്ങളുടെ ശരീരവും മനസ്സും പൂര്‍ണമായും സമര്‍പ്പിച്ച നിങ്ങളിലെ നടന്റെ അര്‍പ്പണ മനോഭാവം വാഴ്ത്തപ്പെടേണ്ടതാണ് വാഴ്ത്തപ്പെടുന്നുമുണ്ട്..

നാളെ സിനിമയിറങ്ങുമ്പോള്‍ കൂടുതലാളുകള്‍ ഇതിനെക്കുറിച്ച് സംസാരിക്കും, ചിലപ്പോള്‍ അതിനര്‍ഹമായിട്ടുള്ള അവാര്‍ഡുകള്‍ പോലെയുള്ള പ്രതിഫലവും ലഭിക്കും പടം നന്നായിട്ടുണ്ടെങ്കില്‍ നിങ്ങളിലെ പ്രകടനം നന്നാട്ടിയിട്ടുണ്ടെങ്കില്‍ ഇതെല്ലാം സാഭാവികമാണ്
പക്ഷേ നിങ്ങളിങ്ങനെ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് ഓരോ അഭിമുഖത്തിലും വന്ന് നിങ്ങളുടെ യാതനകളും കഥാപാത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളും പങ്കുവെക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഒരു മാതിരി വളിച്ച ഫീലാണ് അനുഭവപ്പെടുന്നത്, ഒരു തരം പ്രഹസനം.

ഇതു തന്നെ നിങ്ങളെക്കുറിച്ച് മറ്റൊരാളാണ് പറയുന്നതെങ്കില്‍ ചിലതെല്ലാം അംഗീകരിക്കാവുന്നതാണ് കേള്‍ക്കുന്ന പ്രേക്ഷകര്‍ക്കും ഒരു റിയാലിറ്റി തോന്നും. ഷൂട്ട് തീരും വരെ നജീബിനെ കാണാത്തത് ഭക്ഷണം മുന്നില്‍ വന്നപ്പോ ‘നജീബിനെ’ ഓര്‍ത്തുകൊണ്ട് കഴിക്കാതിരുന്നത് ഒരൊറ്റ ഫോണ്‍ കോളില്‍ OK പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകള്‍ നിര്‍മ്മാതാവും നടനൊന്നുമായിട്ടല്ല മനുഷ്യനായിട്ട് സ്വാധീനിക്കാന്‍ പോകുന്നത് അങ്ങനെ അങ്ങനെ.. ഒരു പക്ഷേ നിങ്ങള്‍ പറയുന്നത് കൊണ്ടാകാം ഇതെല്ലാം ഡ്രാമാറ്റിക് ആയി തോന്നുന്നതും ബ്ലസി ചിത്രത്തിന് കാത്തിരിക്കുന്നു എന്നുമാണ് ഷഫീക്ക് വടക്കേതില്‍ പങ്കുവച്ചത്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago