എ.ആര്‍ റഹ്‌മാന് കൊടുക്കുന്ന ശമ്പളത്തിന് മലയാളത്തില്‍ ഒരു സിനിമ ചെയ്യാം!- ഫഹദ് ഫാസില്‍

മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ സിനിമയാണ് മലയന്‍ കുഞ്ഞ്. റിലീസിന് രണ്ട് ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയെ കുറിച്ച് പുറത്ത് വരുന്ന ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ക്കുള്ള ആവേശം വര്‍ദ്ധിപ്പിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ബജറ്റിനെ കുറിച്ച് സംസാരിക്കവെ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍ ഈ സിനിമയില്‍ എത്തിയതിനെ കുറിച്ച് ഫഹദ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.. പ്രമുഖ ചാനലിന് അനുവദിച്ചു നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

മലയന്‍ കുഞ്ഞ് സംഗീതത്തിന് ഏറെ പ്രാധാന്യം ഉള്ളൊരു സിനിമയാണ്.. സിനിമ ഷൂട്ട് ചെയ്തത് പോലും റഹ്‌മാന്‍ സാറിന്റെ പാട്ട് കേട്ടുകൊണ്ടാണെന്നാണ് ഫഹദ് പറയുന്നത്. അങ്ങനെയാണ് റഹ്‌മാന്‍ സാറിനെ തന്നെ വിളിച്ച് നോക്കാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്… എന്ന് ഫഹദ് അഭിമുഖത്തില്‍ പറയുന്നു. അതേസമയം, സിനിമയുടെ ബജറ്റിനെ കുറിച്ച് സംസാരിക്കവെ, എര്‍.ആര്‍ റഹ്‌മാന്റെ ശമ്പളത്തില്‍ ഒരു മലയാള സിനിമ ചെയ്യാം എന്നാണ് ഫഹദ് പറയുന്നത്.

അതേസമയം തന്നെ ഒരു സിനിമ എത്ര കോടി മുടക്കി ചെയ്താലും അത് കാണുന്ന പ്രേക്ഷകര്‍ക്ക് അറിയേണ്ട ആവശ്യം ഇല്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താന്‍ എന്നും ഫഹദ് പറയുന്നു.. സിനിമ വില്‍ക്കപ്പെടണം, അതേസമയം, അത് എത്ര പണം മുടക്കി ചെയ്താലും പ്രേക്ഷകരുടെ തീരുമാനമാണ് എല്ലാം.. ഈ ബജറ്റൊന്നും അവരെ സ്വാധീനിക്കരുത് എന്നും താരം പറയുന്നു. അരവിന്ദസ്വാമി സാര്‍ വഴിയാണ് താന്‍ റഹ്‌മാനിലേക്ക് മലയന്‍ കുഞ്ഞുമായി എത്തുന്നത് എന്നാണ് ഫഹദ് പറയുന്നത്..

ഈ സിനിമ ചെയ്യാം എന്ന് അദ്ദേഹം സമ്മതിച്ചു എങ്കിലും അന്ന് തനിക്ക് കുറച്ച് ദിവസം വേണം എന്നും ആവശ്യപ്പെട്ടതായി താരം പറയുന്നു.. ഇപ്പോഴും തന്റെ ബാപ്പയെ കണ്ടിട്ടാണ് റഹ്‌മാന്‍ സാര്‍ ഈ സിനിമയിലേക്ക് വന്നത് എന്നാണ് ഫഹദ് പറയുന്നത്. സംവിധയായകനും ഹഫദ് ഫാസിലിന്റെ പിതാവുമായ ഫാസില്‍ ആണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Sreekumar

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

21 hours ago