Film News

ഫഹദ് ഫാസിന്റെ ഓടും കുതിര ചാടും കുതിര തിയ്യേറ്ററുകളിലേക്ക്!!

തല്ലുമാലയുടെ വന്‍ വിജയത്തിന് പിന്നാലെ ആഷിക് ഉസ്മാന്‍ ഫഹദ് ഫാസിലിനെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് ടീം. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പുതിയ അറിയിപ്പ്.

‘അല്‍ത്താഫ്- ഫഹദ് ഫാസില്‍ ചിത്രം ഓടും കുതിര ചാടും കുതിര തിയറ്ററുകളിലേക്ക് ഓണം റിലീസിനെത്തും. വിതരണക്കാരായ സെന്‍ട്രല്‍ പിക്ചേഴ്സ് ഇക്കാര്യം തിയേറ്ററുകളില്‍ അറിയിച്ചിട്ടുണ്ട്’, എന്നാണ് ഫോറം കേരളം എക്സില്‍ പങ്കുവച്ചത്.


ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അല്‍ത്താഫ് സലിം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അല്‍ത്താഫിന്റെ രണ്ടാമത്തെ ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. പ്രേമലു, സഖാവ്, ആഡാര്‍ ലവ് , പ്രേമം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങളില്‍ അല്‍ത്താഫ് അഭിനയിച്ചിട്ടുണ്ട്. അല്‍ത്താഫ് തന്നെയാണ് ‘ഓടും കുതിര ചാടും കുതിര’യുടെ രചനയും നിര്‍വ്വഹിച്ചിട്ടുള്ളത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Anu