തല്ലുമാലയുടെ വന്‍ വിജയത്തിന് പിന്നാലെ ആഷിക് ഉസ്മാന് ഫഹദ് ഫാസിലിനെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് ടീം. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പുതിയ അറിയിപ്പ്.
‘അല്‍ത്താഫ്- ഫഹദ് ഫാസില്‍ ചിത്രം ഓടും കുതിര ചാടും കുതിര തിയറ്ററുകളിലേക്ക് ഓണം റിലീസിനെത്തും. വിതരണക്കാരായ സെന്‍ട്രല്‍ പിക്ചേഴ്സ് ഇക്കാര്യം തിയേറ്ററുകളില്‍ അറിയിച്ചിട്ടുണ്ട്’, എന്നാണ് ഫോറം കേരളം എക്സില്‍ പങ്കുവച്ചത്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അല്‍ത്താഫ് സലിം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അല്‍ത്താഫിന്റെ രണ്ടാമത്തെ ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. പ്രേമലു, സഖാവ്, ആഡാര്‍ ലവ് , പ്രേമം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങളില്‍ അല്‍ത്താഫ് അഭിനയിച്ചിട്ടുണ്ട്. അല്‍ത്താഫ് തന്നെയാണ് ‘ഓടും കുതിര ചാടും കുതിര’യുടെ രചനയും നിര്‍വ്വഹിച്ചിട്ടുള്ളത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ജസ്റ്റിന് വര്‍ഗീസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…