മലയാളികളുടെ പ്രിയനടന് ഫഹദ് ഫാസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയായ മാമന്നന് എന്ന തമിഴ് സിനിമയുടെ ഏറ്റവും പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്
എന്നാണ് വിവരം. പുഷ്പയിലെ വില്ലന്‍ കഥാപാത്രത്തിന് ശേഷം തമിഴ് സിനിമയില്‍ കൂടി വില്ലനായി എത്തുന്നതോടെ ഫഹദ് പ്രത്യേക കഥാപാത്രങ്ങളിലേക്ക് കാസ്റ്റിംഗ് ചെയ്യപ്പെടുകയാണോ എന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ട്.
ഇപ്പോഴിതാ പരിയേറും പെരുമാള്‍, കര്ണന് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന് എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് ഫഹദ് എത്തിച്ചേര്‍ന്നതിന്റെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായക വേഷത്തില്‍ എത്തുന്നത്.
കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അതേസമയം തമിഴ് സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട നടന് വടിവേലു കൂടി ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നു എന്നതാണ് മാമന്നന് എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
സിനിമയുടെ ഷൂട്ടിംഗിനായി ഫഹദ് എത്തിച്ചേര്‍ന്നതിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസിലിന്റെ ആരാധകരും വലിയ ആവേശത്തിലാണ്.പുതിയ ലുക്കില്‍ എത്തിയ നടന്റെ ഫോട്ടോകള്‍ ഫാന്‍സ് പേജുകളിലും നിറയുകയാണ്.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…