അതുപോലെ ഒരു സിനിമ ചെയ്യുകയെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം; തന്നെ മോഹിപ്പിച്ച സിനിമയെക്കുറിച്ച് ഫഹദ് ഫാസില്‍

മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിളങ്ങിയ താരമാണ് ഫഹദ് ഫാസില്‍. മലയാളിളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒട്ടോറെ കഥാപാത്രങ്ങള്‍ ഫഹദ് ഇതിനോടകം സമ്മാനിച്ചിട്ടുണ്ട്. നീണ്ട ഒരു ഇടവേളക്ക് ശേഷം ഫഹദ് ഫാസില്‍ നായകനായെത്തുന്ന മലയാളം ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഉരുള്‍പൊട്ടലിന്റെ ഭീകരതയാണ് ട്രെയ്‌ലറില്‍ നിറഞ്ഞു നിന്നിരുന്നത്. ട്രെയ്‌ലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു.

മലയന്‍കുഞ്ഞ് പോലെയുള്ള സിനിമ ചെയ്യുമ്പോഴാണ് ജീവിതത്തിന്റെ മനോഹാരിത മനസിലാക്കുന്നതെന്നും മാളൂട്ടിയോട് സാദൃശ്യമുള്ള ചിത്രമാണ് മലയന്‍കുഞ്ഞെന്നും ഫഹദ് പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള തന്നെ മോഹിപ്പിച്ചിട്ടുള്ള ഒരു കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് ഫഹദ് ഫാസില്‍. ചാക്കോച്ചനൊക്കെ ചെയ്യുന്നത് പോലെ അനിയത്തി പ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് ഫഹദ് പറഞ്ഞത്.

‘ചാക്കോച്ചനൊക്കെ ചെയ്യുന്നത് പോലെ അനിയത്തി പ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം. പക്ഷേ എന്റെ സുഹൃത്തുക്കളായ മഹേഷും സജിയും ദിലീഷും ഒക്കെ ഇങ്ങനത്തെ കഥകളാണ് എന്റെയടുത്ത് കൊണ്ടുവരുന്നത്. പക്ഷേ ഇങ്ങനത്തെ കഥകള്‍ ചെയ്യുമ്പോഴാണ് നമുക്ക് ജീവിതത്തിന്റെ മനോഹാരിതയെ പറ്റി കുറച്ചു കൂടി ഐഡിയ കിട്ടുന്നത്. ആ ത്യാഗത്തിന്റെയും യാത്രയുടെയും കഥകള്‍ പറയാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്’ എന്നായിരുന്നു ഫഹദിന്റെ വാക്കുകള്‍.

മലയന്‍കുഞ്ഞിനെ പറ്റി ആദ്യം പറയാനുള്ളത് തന്റെ അച്ഛനാണ് ഈ പടം പ്രൊഡ്യൂസ് ചെയ്യുന്നതെന്നും 20 വര്‍ഷത്തിന് ശേഷം തന്റെ അച്ഛന്‍ നിര്‍മിക്കുന്ന സിനിമയാണിതെന്നും ഇങ്ങനെ ഒരു സിനിമ മലയാളത്തില്‍ അടുത്തിടെയൊന്നും വന്നിട്ടില്ലെന്നും ഫഹദ് പറയുന്നു. ‘മലയന്‍ കുഞ്ഞിന് ഒരു ഉദാഹരണമായി പറയാന്‍ പറ്റുന്നത് മാളൂട്ടിയാണ്. മാളൂട്ടിയില്‍ പ്രധാനമായും പുറത്ത് നടക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്. ഇടക്ക് ആ കുട്ടിയുടെ കാര്യങ്ങള്‍ കാണിക്കും. ഈ സിനിമയില്‍ ഒരു പോയിന്റിലും പുറത്തേക്ക് പോകുന്നില്ല. അകത്ത് തന്നെയാണ്.’ എന്നും ഫഹദ് പറഞ്ഞു.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്.രജിഷ വിജയനാണ് ചിത്രത്തിലെ നായിക. മഹേഷ് നാരായണന്റേതാണ് തിരക്കഥ. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് നായകനായ ഒരു ചിത്രം തിയറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഏറ്റവും ഒടുവില്‍ ഫഹദ് നായകനായി പുറത്തിറങ്ങിയ ചിത്രം.

 

Rahul

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

2 hours ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

3 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

4 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

6 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

7 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

8 hours ago