ഭാഷപോലും അറിയാതെ നമ്മുടെ പയ്യന്‍ തെലുങ്കില്‍ പോയി! അല്ലു അര്‍ജുന്‍ ഞെട്ടി!! ഫഹദ് നമ്മള്‍ ഉദ്ദേശിച്ച ആളല്ല സാര്‍..

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രം പുഷ്പയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു സിനിമയിലെ ഡയലോഗ് പോലെ ഫഹദ് നമ്മള്‍ ഉദ്ദേശിച്ച ആളല്ല സാര്‍ എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം ഭാഷപോലും അറിയാതെ തെലുങ്ക് ചിത്രത്തില്‍ ഫഹദ് മിന്നും പ്രകടനമാണ് കാഴ്ച്ച വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാക്ഷാല്‍ അല്ലു അര്‍ജുന്‍ വരെ കണ്ട് കണ്ണ് തള്ളിപ്പോയ ഫഹദിന്റെ അഭിനയം, അതും വില്ലന്‍ റോളില്‍. അങ്ങനെ അന്യഭാഷാ ചിത്രങ്ങളുടെ പട്ടികയില്‍ ഫഹദിന്റെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേരുകയാണ്.

ഫഹദിന്റെ കഥാപാത്രത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും അല്ലു അര്‍ജുന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഭാഷ അറിയാത്ത ഒരു നടന്‍ തെലുങ്ക് നന്നായി അറിയുന്ന പോലെയായിരുന്നു സംസാരിച്ചത് എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. ഫഹദ് ഒരു അസാമാന്യ നടനാണ്. ഇതൊരു സാധാരണ വില്ലന്‍ വേഷമല്ല. അതു കൊണ്ട് തന്നെ ഒരു മികച്ച നടനെ ആ വേഷം ചെയ്യുന്നതിന് ആവശ്യമായിരുന്നു. ഫഹദിനെ പോലെ സ്റ്റാര്‍ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് തേടിയിരുന്നത്. കഥാപാത്രത്തെ കുറിച്ച് ഫഹദിനോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനതു ഇഷ്ടമായി, ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു. ഫഹദിനൊപ്പം അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് മികച്ച അനുഭവമായിരുന്നു എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്.

അദ്ദേഹത്തിന്റെ മിക്ക സിനിമകളും താന്‍ കണ്ടിട്ടുണ്ട്, അവയിലെ പ്രകടനങ്ങളും ആസ്വദിച്ചിട്ടുണ്ട്. ഫഹദ് അഭിനയിക്കുന്നത് നേരില്‍ കാണാന്‍ സാധിച്ചത് സന്തോഷകരമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ്. അദ്ദേഹത്തിന്റെ രീതികള്‍ തന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രോംപ്റ്റ് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ലെന്നത് അദ്ഭുതപ്പെടുത്തി. തന്റെ ഡയലോഗുകള്‍ സ്വയം എഴുതി പഠിച്ചാണ് അദ്ദേഹം പറയുന്നത്. ഭാഷ അറിയാത്ത ഒരു നടന്‍ അങ്ങനെ ചെയ്യുന്നത് താന്‍ ഒരിക്കലും കണ്ടിട്ടില്ല. തെലുങ്ക് നന്നായി അറിയുന്ന ആളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം എന്നും അല്ലു അര്‍ജുന്‍ അത്ഭുത്തോടെ പറയുന്നു.

 

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

7 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago