സിംപിള്‍ ലുക്കില്‍ ഫഹദും നസ്രിയയും- ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് നസ്രിയ- ഫഹദ്. ഇരുവരുടേയും പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നസ്രിയയും ഒന്നിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

അടുത്തിടെ നസ്രിയ തന്റെ സോഷ്യല്‍ മീഡിയ പ്രെഫൈലിലൂടെ പരസ്യമെന്ന് തോന്നിപ്പിക്കുന്ന വീഡിയോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഐസ്‌ക്രീം കമ്പനിയുടെ പരസ്യത്തില്‍ ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളും വീഡിയോകളാണ് വൈറലായത്.
ബാംഗ്ലൂര്‍ ഡെയ്സിനു ശേഷം സ്‌ക്രീനില്‍ ഇരുവരെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഇതെ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. വേദിയില്‍ ഫഹദിനൊപ്പം നിന്നു പൊട്ടിച്ചിരിക്കുന്ന നസ്രിയയുടെ ദൃശ്യങ്ങള്‍ ക്യൂട്ടാണെന്നാണ് ആരാധകരുടെ കമന്റുകള്‍.

2014ലായിരുന്നു നസ്രിയ- ഫഹദ് വിവാഹം. വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ ‘കൂടെ’ എന്ന ചിത്രത്തിലൂടെ സ്‌ക്രീനിലേക്കും, ‘വരത്തനി’ലൂടെ നിര്‍മാണ രംഗത്തേക്കും തിരിച്ചെത്തി. ട്രാന്‍സ്, അണ്ടേ സുന്ദരാനികി എന്നീ ചിത്രങ്ങളിലൂടെ സിനിമയില്‍ സജീവമാകുകയാണ് താരം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്നു അണ്ടേ സുന്ദരാനികി.

ഫഹദിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മലയന്‍ കുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്തത്. മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പിതാവും സംവിധായകനുമായ ഫാസിലാണ് ചിത്രം നിര്‍മ്മിച്ചത്. യോദ്ധയ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ചെയ്ത മലയാള സിനിമയെന്ന പ്രത്യേകതയും മലയന്‍കുഞ്ഞിനുണ്ട്.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago