ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുത വിളക്കും; ആദ്യ ടീസർ നാളെയെത്തും!

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും.സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പാച്ചുവും അത്ഭുതവിളക്കിന്റെയും ആദ്യ ടീസർ നാളെ വൈകുന്നേരം ഏഴ് മണിക്ക് റിലീസ് ചെയ്യും.

പാച്ചുവും അത്ഭുതവിളക്കും ഏപ്രിൽ 28ന് പുതുമുഖം അഞ്ജന ജയപ്രകാശ് ആണ് ചിത്രത്തിലെ നായിക.ഇന്നസെന്റ് , മുകേഷ് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത് ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് .ചിത്രത്തിന്റെ എഡിറ്റിംഗും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്.

ശരൺ വേലായുധനാണ് പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ ഛായാഗ്രഹം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനും മനു മഞ്ജിത്തും യഥാക്രമം സംഗീതസംവിധായകരും ഗാനരചയിതാക്കളുമാണ്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനാണ് അഖിൽ സത്യൻ. അതേസമയം ഫഹദ് ഫാസിലിന്റെതായി മാമന്നൻ, പാട്ട്, ധൂമം, ഹനുമാൻ ഗിയർ എന്നി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നേരത്തെ സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശനിൽ അഖിൽ സഹ സംവിധായകനായി പ്രവർത്തിച്ചിരുന്നു.

 

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago