Film News

ഹിറ്റ് ചിത്രമായ ‘പുഷ്‌പ ‘തനിക്ക് കരിയറിൽ  പ്രത്യേകിച്ചു ഒന്നും നൽകിയിട്ടില്ല, ഫഹദിന്റെ വാക്കുകൾ വൈറലാകുന്നു

പുഷ്പ: ദ റൈസ് എന്ന  ചിത്രം കരിയറില്‍ പ്രത്യേകിച്ച് തനിക്ക്  ഒന്നും നല്‍കിയില്ലെന്നാണ് ഫഹദ് ഫാസിൽ പറയുന്നത്,ചിത്രത്തെക്കുറിച്ച് ഫഹദ് ഫാസിൽ  പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രേക്ഷകരെയാകെ   ഞെട്ടിച്ചിരിക്കുകയാണ്, നടൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പറയുന്നത്, പുഷ്പയ്ക്ക് ശേഷം കേരളത്തിന് പുറത്ത് വലിയ ഫാന്‍സ് ഉണ്ടെന്ന് അറിയുമോ  എന്ന് ചോദിച്ചാൽ തനിക്കറിയില്ല എന്നും ഫഹദ് പറയുന്നു. പുഷ്പ തനിക്ക് ഒന്നും തന്നെ തന്നിട്ടില്ല ഫഹദ് പറയുന്നു

ഞാന്‍ അത് സുകുമാര്‍ സാറിനോട് തന്നെ പറഞ്ഞിട്ടുമുണ്ട്. എനിക്ക് അത് ഒളിച്ചു വെക്കേണ്ട കാര്യമൊന്നുമില്ല. ഞാന്‍ അക്കാര്യത്തില്‍ സത്യസന്ധനാണ്. എനിക്ക് ചെയ്യേണ്ടത് ഞാന്‍ ഇവിടെ മലയാളത്തില്‍ ചെയ്യുന്നുണ്ട്. ഒന്നിനോടും ഒരു ബഹുമാനക്കുറവുമില്ല. പുഷ്പയ്ക്ക് ശേഷം ആളുകള്‍ എന്റെ അടുത്ത് നിന്ന് എന്തൊക്കെയോ മാജിക് ആണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒന്നുമല്ല. അത് സത്യസന്ധമായും സുകുമാര്‍ സാറിനോടുള്ള സ്‌നേഹവും സഹകരണവും മാത്രമാണ്.

എനിക്ക് ചെയ്യേണ്ട സ്റ്റഫ് ഇവിടെ കേരളത്തിലാണ് ഉള്ളത്. അത് വളരെ വ്യക്തമാണ്. ഇവിടെ തന്നെയുണ്ട് അതാണ് ഒരു കാര്യം.എനിക്ക് ഒന്നും തന്നില്ലെന്ന് പറഞ്ഞതിന്റെ രണ്ടാമത്തെ കാര്യം എനിക്ക് അതിനേക്കാള്‍ നന്നായി ചെയ്യുന്ന സുഹൃത്തുക്കള്‍ ഇവിടെയുണ്ട്. വിക്കി കൗശല്‍ നടനെന്ന നിലയില്‍ ഒരു പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും നല്ല കണ്ടുപിടിത്തമാണ്. രാജ് കുമാര്‍ റാവു ഇന്ത്യ നല്‍കിയതില്‍ ഏറ്റവും നല്ല നടന്മാരില്‍ ഒരാളാണ്. രണ്‍ബീര്‍ കപൂര്‍ രാജ്യത്തെ തന്നെ മകച്ച നടനാണ്. എന്നിട്ടും എന്നില്‍ ഇവര്‍ എന്താണ് കണ്ടതെന്ന് എനിക്ക് അറിയില്ല നടൻ പറയുന്നു

Suji