Home Film News ‘കരാട്ടെ ചന്ദ്രനാ’യി ഫഹദ് ഫാസിൽ! ഭാവന സ്റ്റുഡിയോയുടെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു 

‘കരാട്ടെ ചന്ദ്രനാ’യി ഫഹദ് ഫാസിൽ! ഭാവന സ്റ്റുഡിയോയുടെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു 

നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കരാട്ടെ ചന്ദ്രൻ ‘, ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്,  ഭാവന സ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് കരാട്ടെ ചന്ദ്രൻ, മഹേഷിന്റെ പ്രതികാരം എന്ന ചിത്രം മുതൽ  ദിലീഷ് പോത്തന്റെ കോ ഡയറക്ടർ ആയാണ് റോയ് പ്രവർത്തിച്ചിരുന്നത്, ഭാവന സ്റുഡിയോസിന്റെ പുതിയ ചിത്രമായ പ്രേമലു  വിന്റെ വിജയത്തിന് ശേഷമാണ് ഇപ്പോൾ  കരാട്ടെ ചന്ദ്രൻ എന്ന ചിത്രം എത്തുന്നത്,

ഈ ചിത്രത്തിന് വേണ്ടി നടൻ ഫഹദ് ഫാസിൽ കാരാട്ട് അഭ്യസിക്കുന്ന ചിത്രങ്ങളും അണിയറപ്രവര്തകര് പുറത്തുവിട്ടു, എസ്‌  ഹരീഷും, വിനോയ് തോമസും ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ മറ്റു  വിവരങ്ങളൊന്നും തന്നെ അണിയറപ്രവർത്തകർ  പുറത്തുവിട്ടട്ടില്ല.

ഭാവന സ്റുഡയോസിന്റെ പ്രേമലു എന്ന ചിത്രത്തിന് ശേഷമുള്ളാ  ആറാമത്തെ ചിത്രമാണ് കരാട്ടെ ചന്ദ്രൻ, ഭാവന സ്റുഡിയോസിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം പ്രേമലു ഇപ്പോൾ ബോക്സ്ഓഫീസിൽ മുന്നേറുകയാണ്, ഗിരീഷ് എം ഡി ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ചിത്രത്തിൽ മമിതാ ബൈജു, നസ്ലിൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

 

Exit mobile version