‘1982ല്‍ ഇറങ്ങേണ്ടിയിരുന്ന ഈ മനോഹര ചിത്രം, കാലം തെറ്റി ഇറങ്ങി’

ടിനി ടോമും കനിഹയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു പെര്‍ഫ്യൂം. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയുടെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് പെര്‍ഫ്യൂമിലേത്. ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് പെര്‍ഫ്യൂം. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെര്‍ഫ്യൂം ആവിഷ്‌ക്കരിക്കുന്ന കഥാപശ്ചാത്തലം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘1982ല്‍ ഇറങ്ങേണ്ടിയിരുന്ന ഈ മനോഹര ചിത്രം, കാലം തെറ്റി ഇറങ്ങിയത് കൊണ്ട് തന്നെ പുതിയ ടെക്‌നോളജിയില്‍ കാണാന്‍ കഴിഞ്ഞത് പ്രേക്ഷകരായ നമ്മുടെ ഭാഗ്യമെന്നാണ് ഫൈസല്‍ കുറ്റ്യാടി മൂവീ ഗ്രൂപ്പില്‍ കുറിക്കുന്നത്.

കനിഹ, ടിനിടോം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഹരിദാസ് സംവിധാനം ചെയ്ത കുടുംബ(?) ചിത്രം…
1982ല്‍ ഇറങ്ങേണ്ടിയിരുന്ന ഈ മനോഹര ചിത്രം, കാലം തെറ്റി ഇറങ്ങിയത് കൊണ്ട് തന്നെ പുതിയ ടെക്‌നോളജിയില്‍ കാണാന്‍ കഴിഞ്ഞത് പ്രേക്ഷകരായ നമ്മുടെ ഭാഗ്യം…
മികച്ച നടിയും അതിലുപരി ഡബ്ബിങ് ആര്‍ട്ടിസ്റ്റും കൂടി ആയ പ്രവീണ ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഡബ്ബ് ചെയ്തില്ല എന്നത് ഈ സിനിമയുടെ മറ്റൊരു സവിശേഷത…
മലയാള സിനിമയുടെ ഭാവി മമ്മൂട്ടി ആയ ടിനി ടോമിന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം…
ഈ സിനിമ കണ്ട പ്രേക്ഷകന്‍ എന്ന നിലക്ക് ഒരു പരാതിയെ ഉള്ളൂ, ടിനിടോമിനെ എന്ത് കൊണ്ട് മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല…

മോത്തി ജേക്കബ് പ്രൊഡക്ഷന്‍സിന്റെയും.വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന പെര്‍ഫ്യൂം നിര്‍മ്മിച്ചിരിക്കുന്നത് മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേര്‍ന്നാണ്. പാട്ടുകള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുള്ള ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്.

2021 ലെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കെ എസ് ചിത്രയ്ക്കും ഗായകനുള്ള അവാര്‍ഡ് പി കെ സുനില്‍കുമാറിനും ലഭിച്ചിട്ടുള്ളത് ഈ ചിത്രത്തിലെ ‘നീലവാനം താലമേന്തി, ശരിയേത് തെറ്റേത് എന്നീ ഗാനങ്ങളുടെ ആലാപനത്തിനാണ്. പാട്ടുകളും രസകരമായ ജീവിത മുഹൂര്‍ത്തങ്ങളും അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ചിത്രമായിരിക്കും പെര്‍ഫ്യം. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, ദേവി അജിത്ത്, പ്രവീണ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് – വോക്ക് മീഡിയ,നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, രാജേഷ് ബാബു കെ ശൂരനാട്, രചന- കെ പി സുനില്‍, ക്യാമറ- സജെത്ത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര സംഗീതം-രാജേഷ് ബാബു കെ,, എഡിറ്റിംഗ് അമൃത് ലുക്കാ മീഡിയ,ഗാനരചന- ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, കോപ്രൊഡ്യൂസേഴ്‌സ് ശരത്ത് ഗോപിനാഥ്,, സുധി , ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 hour ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

3 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

3 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

3 hours ago