കുടുംബ സദസുകൾക്ക് ചിരിയുടെ വിരുന്നുമായി ‘ഫാലിമി’ ഡിസ്നി + ഹോട്ട് സ്റ്റാറിൽ നാളെ എത്തും. വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി തീർത്ഥാടനത്തിന് പുറപ്പെടുന്ന ഒരു കുടുംബം ആ യാത്രയിലുടനീളം നേരിടുന്ന അനവധി വെല്ലുവിളികളും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളുമാണ് ഫാലിമിയിലൂടെ പ്രേക്ഷകരിലെത്തുന്നത്.
നിതീഷ് സഹദേവന്റെ സംവിധാനത്തിൽ, ബേസിൽ ജോസഫ് നായകനായും ജഗദിഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളുമായെത്തുന്ന ‘ഫാലിമി’ തീർച്ചയായും എല്ലാത്തരം പ്രേക്ഷർക്കും ഉൾക്കൊള്ളാനാവുന്ന ഒരു കുടുംബ ചിത്രമാണ്. ഓരോ കഥയും വളരെ സൂക്ഷ്മമായും ഹൃദയസ്പർശിയായും തന്റെ സിനിമകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന സംവിധായകൻ നിതീഷ് സഹദേവിന്, കുടുംബബന്ധങ്ങളുടെ ശക്തിയും ഐക്യത്തിന്റെ പ്രാധാന്യവുമെല്ലാം ഉൾകൊള്ളുന്ന ‘ഫാലിമി’ എന്ന തന്റെ പുതിയ ചിത്രത്തിലൂടെയും അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ബേസിൽ, ജഗദീഷ്, മഞ്ജു പിള്ള എന്നിവരുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിച്ച ചിത്രമാണ് ‘ഫാലിമി’. രചനയും നിതീഷ് സഹദേവാണ്. ‘ഫാലിമി’യുടെ മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. ബേസിൽ നായകനായെത്തിയ ഫാലിമി എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് പി സി സ്റ്റണ്ട്സ്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…