ധൈര്യമായി ടിക്കറ്റെടുക്കാം…കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന് ‘ഫാലിമി’!!!

ബേസില്‍ ജോസഫ് നായകനായെത്തിയ പുതിയ ചിത്രമാണ് ‘ഫാലിമി’. നവാഗതനായ നിതീഷ് സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചെയ്ത കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ‘ഫാലിമി’. തിയ്യേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ബേസില്‍ ജോസഫ് ചിത്രം.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ’ജാനേമന്‍’, ‘ജയ ജയ ജയ ജയ ഹേ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിയേഴ്സ് എന്റര്‍ടെയിന്‍മെന്റ്‌സും സൂപ്പര്‍ ഡ്യൂപ്പര്‍ സിനിമയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് ഫാലിമി. പേര് സൂചിപ്പിക്കുന്ന പോലെ തല തിരിഞ്ഞ കുടുംബമാണ് ‘ഫാലിമി’.

തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന യാത്രയും അതിനിടയില്‍ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ കോമഡി എന്റര്‍ടെയ്നര്‍ ചിത്രമാണ് ഫാമിലി. ഒറ്റക്കൊരു യാത്ര പോകാന്‍ ആഗ്രഹിക്കുന്ന ജനാര്‍ദ്ദനെന്ന 82 വയസ്സുകാരന്റെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്.

വാരാണസിയില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന ജനാര്‍ദ്ദനന്റെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു നില്‍ക്കുന്നത് അയാളുടെ കുടുംബം തന്നെയാണ്. തിരിച്ചുവരുമെന്ന് പോലും യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രയെ അയാളുടെ മക്കളും പേരക്കുട്ടികളും ഭയക്കുന്നതിന്റെ പ്രധാനകാരണം വാര്‍ദ്ധക്യകാലത്തുള്ള ജനാര്‍ദ്ദനന്റെ ശാരീരികാസ്വാസ്ഥ്യങ്ങളാണ്. ഒറ്റക്ക് പോകാനിരുന്ന വാരാണസി യാത്രയില്‍ ജനാര്‍ദ്ദനനോടൊപ്പം അയാളുടെ മക്കളും പേരക്കുട്ടികളും ഉള്‍പ്പെടുന്നതോടെ ആ യാത്ര നര്‍മ്മത്തിന്റെ ട്രാക്കിലേക്ക് മാറുന്നു.

അഭിനേതാവെന്ന നിലയില്‍ താന്‍ ചെയ്യുന്ന സിനിമകളെല്ലാം മിനിമം ക്വാളിറ്റി തന്നിരിക്കുമെന്ന് ബേസില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് ഫാമിലിയിലൂടെ. കുടുംബ സമേതം ആസ്വദിക്കാവുന്ന എല്ലാ ചേരുവകളുമുള്ള ചിത്രമാണ്.

ജഗദീഷ്, മഞ്ജു പിള്ള എന്നിവരുടെ ഭാര്യഭര്‍തൃ വേഷങ്ങളും അവരുടെ മക്കളായി അഭിനയിച്ചിരിക്കുന്ന ബേസില്‍ ജോസഫ്, സന്ദീപ് പ്രദീപ് എന്നിവരുടെ കഥാപാത്രങ്ങളും ഏറെ മികച്ചുനില്‍ക്കുന്നുണ്ട്. കുടുംബസമേതം ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ഗംഭീര സിനിമയാണ് ഫാലിമിയെന്നാണ് ആരാധകലോകം ഒന്നടങ്കം പറയുന്നത്.

Anu

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago