ഫാമിലി സ്റ്റാര്‍ പരാജയം!! വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യയുടെ ഹീറോയാണ് നടന്‍ വിജയ് ദേവരക്കൊണ്ട. താരം നായകനായെത്തിയ പുതിയ ചിത്രമാണ് ഫാമിലി സ്റ്റാര്‍. ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. പക്ഷേ ബോക്‌സോഫീസില്‍ വന്‍ പരാജയമാണ് ചിത്രം നേരിട്ടത്. 50 കോടി മുടക്കി നിര്‍മ്മിച്ച ചിത്രത്തിന് വെറും 35 കോടി മാത്രമാണ് ബോക്‌സോഫീസില്‍ നേടാനായത്.

ചിത്രത്തിന്റെ വമ്പന്‍ പരാജയത്തിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ദില്‍ രാജുവിനെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ വിതരണക്കാര്‍. വിതരണക്കാര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാമെന്ന് നിര്‍മ്മാതാവും ധാരണയിലെത്തിയിട്ടുണ്ട്. പിന്നാലെ വിജയ് ദേവരക്കൊണ്ടയും സംവിധായകന്‍ പരശുറാം പെട്യും തങ്ങളുടെ പ്രതിഫല തുകയില്‍ നിന്ന് ഒരു വിഹിതം നല്‍കാനും തയ്യാറായിരിക്കുകയാണ്. നിര്‍മ്മാതാവ് നല്‍കുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേയാണ് നായകനും സംവിധായകനും നല്‍കുന്ന തുക.

തീയേറ്ററില്‍ പരാജയമായ ചിത്രത്തിന് ഒടിടിയിലും നേട്ടമുണ്ടാക്കാനായില്ല. ചിത്രം മെയ് 3ന് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്. ഏപ്രില്‍ 5നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസം മികച്ച കലക്ഷന്‍ നേടിയ ചിത്രം പിന്നീട് വലിയ തകര്‍ച്ചയിലേക്ക് പോയി. കേരളത്തിലും ചിത്രത്തിന് ശോഭിക്കാനായില്ല. വിജയ്‌യുടെ അടുത്തിടെയിറങ്ങിയ ചിത്രങ്ങളെല്ലാം വന്‍ പരാജയമായിരുന്നു. 70 കോടി ബജറ്റില്‍ എത്തിയ ഖുഷിയും 100 കോടി ബജറ്റില്‍ എത്തിയ ലൈഗറിനും വന്‍ തകര്‍ച്ചയാണ് നേരിട്ടത്.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

49 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

56 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

1 hour ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

1 hour ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago