Categories: Film News

‘ ലാലേട്ടനെ കണ്ടേ പറ്റൂ’ ; ബംഗളൂരുവിൽ റോഡിൽ കിടന്നുരുണ്ട് ആരാധകൻ

മലയാളികളുടെ എല്ലാം പ്രീയപ്പെട്ട താരമാരാണ് മോഹൻലാൽ .  തങ്ങളുടെ പ്രീയപ്പെട്ട താരത്തെ ഒന്ന് കാണാനും ഒരു സെഫി എടുക്കാനുമൊക്കെ ആയി നിരവധിപോയരാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമൊരു ജീവലറി ഉദ്ഘാടനത്തിനായി മോഹൻലാൽ ഒട്ടേറെ മലയാളികളുള്ള ബെംഗളൂരുവിൽ എത്തിയിരുന്നു.  ബംഗളൂരുവില്‍ മോഹന്‍ലാലിനെ കാണാനെത്തിയത് വന്‍ ആരാധകക്കൂട്ടം ആണ് . ഇതോടെ ജനങ്ങളെ നിയന്ത്രിക്കാൻ പോലീസും കഷ്ടപ്പെട്ടു. ബംഗളൂരുവിൽ നിന്നുള്ള മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  പരിപാടി കഴിഞ്ഞ് പോകാന്‍ നേരം മോഹന്‍ലാലിനെ കാണണെന്ന് പറഞ്ഞ് ഒരു ആരാധകന്‍ അദ്ദേഹത്തിന്‍റെ കാറിന് മുന്നില്‍ വഴി തടഞ്ഞുകൊണ്ട് കിടക്കുന്നതിന്‍റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. പരിപാടിയുടെ സുരക്ഷാചുമതല ഉള്ളവരും പൊലീസും ചേര്‍ന്ന് ഇയാളെ വഴിയില്‍ നിന്ന് മാറ്റുന്നതും വീഡിയോയില്‍ കാണാം.

ബ്ലാക്ക് സ്യൂട്ടും കോട്ടും അണിഞ്ഞ് സ്റ്റൈലിഷായാണ് മോഹൻലാൽ ബംഗളൂരുവിൽ എത്തിയത്. ‘നെഞ്ചിനകത്ത് ലാലേട്ടന്‍’ എന്ന പാട്ട് ഉച്ചത്തില്‍ പാടിക്കൊണ്ടായിരുന്നു ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ വരവേറ്റത്. കന്നഡിയിലാണ് താരം തന്റെ പ്രസംഗം ആരംഭിച്ചത്. പിന്നീട്  മലയാളത്തിലും ഇംഗ്ലീഷിലുമായിട് പ്രസംഗം തുടർന്ന് . പ്രസംഗത്തിന്‍റെ അവസാനം കന്നഡയില്‍ ആശംസ നേര്‍ന്നത് കയ്യടികളോടെയാണ് ബെംഗളൂരു സ്വീകരിച്ചത്.    അതേസമയം വമ്പൻ റിലീസുകളാണ് മോഹൻലാലിന്റേതായി ഒരുങ്ങുന്നത്. മലയാള സിനിമകള്‍ മികച്ച സ്ക്രീന്‍ കൌണ്ടോടെയാണ് ഇപ്പോള്‍ ബംഗളൂരുവില്‍ റിലീസ് ചെയ്യുന്നത്. വാരാന്ത്യ ദിനങ്ങളില്‍ മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയുമാണ് മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കാറ്. രണ്ട് ചിത്രങ്ങളിലാണ് ഈ വര്‍ഷം ഇതുവരെ മോഹന്‍ലാലിനെ സിനിമാപ്രേമികള്‍ സ്ക്രീനില്‍ കണ്ടത്. മലയാളത്തില്‍ ഷാജി കൈലാസ് ചിത്രം എലോണും തമിഴില്‍ രജനികാന്ത് നായകനായ ജയിലറും. ജയിലറില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയതെങ്കിലും മാത്യു എന്ന കഥാപാത്രത്തെ ഏറെ പ്രാധാന്യത്തോടെയാണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ അവതരിപ്പിച്ചത്.  മലയാളത്തിലും മറ്റ് ഭാഷകളിലുമായി പല ശ്രദ്ധേയ ചിത്രങ്ങളുംമോഹൻലാലിന്റേതായി ന്‍ വരാനുണ്ട്. മലയാളത്തില്‍ ജീത്തു ജോസഫ്  സംവിധാനം ചെയ്യുന്ന ചിത്രം നേര്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫിന്‍റെ തന്നെ റാം, പൃഥ്വിരാജ് സുകുമാരന്‍റെ എമ്പുരാന്‍, ജോഷിയുടെ റമ്പാന്‍ എന്നിവയ്ക്കൊപ്പം മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസും മലയാളത്തില്‍  ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് . പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം വൃഷഭയിലും മോഹന്‍ലാല്‍ ആണ് നായകന്‍. വിഷ്ണു മഞ്ചു നായകനാവുന്ന പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കണ്ണപ്പയില്‍ മോഹന്‍ലാല്‍ അതിഥിതാരമായും എത്തുന്നുണ്ട്. പ്രഭാസും ഈ ചിത്രത്തില്‍ അതിഥിവേഷത്തില്‍ ഉണ്ട്

Sreekumar

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

2 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago