ജിന്റോയ്ക്ക് ബുദ്ധിയില്ലാത്ത മസില്‍ മാന്‍ എന്ന ഇമേജ് ആയിരുന്നു ആദ്യം ഉണ്ടായത്

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാൻ ഇനി ഏതാണ് ദിവസങ്ങൾ മാത്രമേയുള്ളൂ. ഈ സീസണില്‍ പ്രേക്ഷക പിന്തുണയില്‍ ഏറെ മുന്നിലുള്ള മത്സരാര്‍ത്ഥിയാണ് ജിന്റോ. ആദ്യ ദിവസങ്ങളില്‍ മണ്ടന്‍ എന്നും മറ്റ് വിളിച്ച് കളിയാക്കിവരെ കൊണ്ട് തന്നെ തിരുത്തിപ്പറയിച്ചയാളാണ് ജിന്റോ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇപ്പോഴിതാ എങ്ങനെയാണ് ബിഗ് ബോസ് ഹൗസിനുള്ളില്‍ ജിന്റോ തന്റെ കളി മാറ്റിയത് എന്ന് വിലയിരുത്തി കൊണ്ടുള്ള ഒരു കുറിപ്പാണ് വൈറലായിരിക്കുന്നത്. ഫേസ്ബുക്കിലെ ബിഗ് ബോസ് പ്രേക്ഷകരുടെ ഗ്രൂപ്പില്‍ സജിത്ത് എംഎസ് എന്ന പ്രേക്ഷകനാണ് ജിന്റോയെ കുറിച്ച് എഴുതിയിരിക്കുന്നത്. ഈ സീസണില്‍ ജിന്റോ കിരീടം നേടുമോ എന്ന് പ്രവചിക്കുന്നില്ലെങ്കിലും ഓരോ പോയന്റിലും ജിന്റോ മാറ്റിയ കളിയുടെ രീതിയാണ് സജിത്ത് കുറിപ്പില്‍ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ ആണ്. ഷോയുടെ തുടക്കത്തില്‍ ദുര്‍ബലരായ മത്സരാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളായിരുന്നു ജിന്റോ. തനിക്കു ചായ കിട്ടിയില്ല എന്നതൊക്കെ ആഗോള പ്രശനം ആയി ഉന്നയിച്ച ജിന്റോയ്ക്ക് ബുദ്ധിയില്ലാത്ത മസില്‍ മാന്‍ എന്ന ഇമേജ് ആയിരുന്നു ആദ്യം ഉണ്ടായത്. വീക്കെന്‍ഡില്‍ ലാലേട്ടനും ജിന്റോയെ അങ്ങനെ തന്നെ അവതരിപ്പിച്ചു.

ആദ്യ വീക്കെന്‍ഡുകളില്‍ ജിന്റോയ്ക്ക് വലിയ സ്‌ക്രീന്‍ സ്‌പേസ് കിട്ടി. അപ്‌സരയുമായി ചേര്‍ന്നുള്ള ഡാന്‍സ് ഒക്കെ ഒരുപാട് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി. റെസ്മിന്‍ – നിഷാന – ജിന്റോ സഖ്യം പവര്‍ റൂമില്‍ കേറിയതോടെയാണ് മറ്റൊരു ജിന്റോയെ പ്രേക്ഷകരും ഹൗസ്‌മേറ്റ്‌സും കണ്ടു തുടങ്ങിയത്. കള്ളം പറയുകയും മറ്റുള്ളവരുടെ കോര്‍ ഇമോഷനനെ അറ്റാക്ക് ചെയ്യാനും കഴിവുള്ള ജിന്റോയെ പിന്നീട് കണ്ടു. സിജോ – റോക്കി പ്രശനം ഉണ്ടായി രണ്ടുപേരും ഷോ വിട്ട് പോയതോടെ ആ അസാന്നിധ്യത്തിലാണ് ജിന്റോ കളം പിടിച്ചു തുടങ്ങിയത്. ആ സംഭവം മുതല്‍ വൈല്‍ഡ് കാര്‍ഡ് വരുന്നതിനു മുന്‍പ് വരെയുള്ള രണ്ടാഴ്ചകള്‍ കൊണ്ട് ജിന്റോ ഹൗസില്‍ വലിയ ഇമ്പാക്ട് ഉണ്ടാക്കി. വന്ന വൈല്‍ഡ് കാര്‍ഡില്‍ ആരും ജിന്റോയെ ടാര്‍ഗറ്റ് ചെയ്തില്ല. വൈല്‍ഡ് കാര്‍ഡ് വന്നതോടെ അവരുടെ ഒപ്പം നിന്നായി ജിന്റോയുടെ ഗെയിം. പ്രധാനമായും സിബിനൊപ്പം നിന്ന ജിന്റോയ്ക്ക് സിബിന്റെ പുറത്ത് പോകലും ഗുണം ചെയ്തു. പ്രേക്ഷകര്‍ക്ക് വേണ്ടി ഗെയിം കളിച്ച ആളായിരുന്നു ജിന്റോ. നിഷ്‌കളങ്കത, നന്മ എന്നീ ഇമേജും ക്രൂക്ക്ഡ്‌നെസും ഒക്കെ ജിന്റോ ഗെയിമില്‍ ഉപയോഗിച്ചു. ഒരു വേള മുഴുവന്‍ വീട്ടുകാരും തന്നെ ഒറ്റപ്പെടുത്തുന്നു എന്നൊരു ഇമേജ് പോലും ഉണ്ടാക്കാന്‍ ജിന്റോയ്ക്ക് പറ്റി. ജാന്മണി, ജാസ്മിന്‍, നോറ, റെസ്മിന്‍ എന്നിവരുമായി ഒരു കോംബോ ജിന്റോ വര്‍ക്കൗട്ട് ആക്കി.

അര്‍ജുനെ ജിന്റോ ഒരു ടൈമില്‍ ടാര്‍ഗറ്റ് ചെയ്തു തുടങ്ങിയെങ്കിലും അര്‍ജുന്റെ തണുപ്പന്‍ മട്ടു കാരണം അത് അണഞ്ഞു. ഫാമിലി വീക്ക് കഴിഞ്ഞതോടെ ജിന്റോയുടെ ഗെയിം കഴിഞ്ഞ മട്ടായി. ജാസ്മിന്‍ – ഗബ്രി ബന്ധത്തെ എല്ലാവരും എതിര്‍ത്തിരുന്ന സമയത്ത് ‘ഞാന്‍ നിങ്ങള്‍ക്ക് ഒപ്പം ‘ എന്ന് പറഞ്ഞ ജിന്റോ പുറത്ത് വൈബ് വേറെയാണ് എന്നറിഞ്ഞു ഗെയിം മാറ്റിയിരുന്നു. ഇങ്ങനെ വീക്കെന്‍ഡ് എപ്പിസോഡുകളിലെ കാര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്തു ഗെയിം മാറ്റാന്‍ ജിന്റോ തുടക്കം മുതല്‍ ശ്രമിക്കുമായിരുന്നു. ജാസ്മിന്‍ ഹേറ്റേഴ്സ് എന്ന വോട്ട് ബാങ്ക് ജിന്റോയ്ക്ക് ഗുണം ചെയ്‌തേക്കും. ജാന്‍മണി – രതീഷ് – അന്‍സിബ- യമുന റാണി എന്നിവരുടെ റീഎന്‍ട്രി ടൈം ജിന്റോയ്ക്ക് ഗുണം ചെയ്യാം. ജിന്റോ പോസിറ്റീവ് കോംബോ ഉണ്ടാക്കിയ ആള്‍ക്കാര്‍ ഇവരൊക്കെയാണ്. ഗബ്രി റീ എന്‍ട്രി ജാസ്മിന് നെഗറ്റീവ് ആയാല്‍ അതും ഗുണം ചെയ്യുന്നയാള്‍ ജിന്റോ ആയിരിക്കും. ജിന്റോ വിജയകിരീടം ചൂടുമോ എന്ന് കണ്ടറിയാം. എന്തായാലും കുടുംബപ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള ജിന്റോയുടെ ഗെയിം ഒരു പരിധി വരെ വിജയിച്ചു. തുടക്കത്തില്‍ ഒന്നും അല്ലാതിരുന്ന, ഈസി ടാര്‍ഗറ്റ് എന്ന് എല്ലാരും കരുതിയിരുന്ന ഒരാള്‍ക്ക് എത്താന്‍ പറ്റുന്ന വലിയ നേട്ടത്തില്‍ തന്നെ ജിന്റോ എത്തി. ബാക്കി പ്രേക്ഷകരുടെ കയ്യില്‍ എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം കഴിഞ്ഞ വീക്കില്‍ നോറയും സിജോയും പോയതോടെ ആറ് പേരാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. ജിന്റോ, ജാസ്മിന്‍, അര്‍ജുന്‍, അഭിഷേക്, ശ്രീതു, റിഷി എന്നിവരാണ് നിലവില്‍ ബിഗ് ബോസ് ഹൗസിലുള്ളത്. ഇതില്‍ ഒരാള്‍ കൂടി പോകുന്നതോടെ ഫൈനലിലേക്കുള്ള അഞ്ച് പേര്‍ മാത്രമെ വീട്ടിലുണ്ടാകൂ.