മീനാക്ഷി ദിലീപിന്റെ മകൾ! പത്തുമാസം ചുമന്ന അമ്മക്ക് റോളില്ലേ, മീനാക്ഷിയുടെ വീഡിയോയ്‌ക്കെതിരെ വിമർശനങ്ങൾ

നടന്‍ ദിലീപിനെയും മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരെയും പോലെ തന്നെ മകള്‍ മീനാക്ഷി ദിലീപും മലയാളികൾക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ വളരേ സജീവവുമാണ് താരപുത്രി. പൊതുസമൂഹത്തിന് മുന്‍പിലോ ക്യാമറയ്ക്ക് മുന്‍പിലോ അധികം പ്രത്യക്ഷപ്പെടാന്‍ താല്‍പര്യപ്പെടാത്ത ആളാണ് മീനൂട്ടിയെന്ന് വിളിക്കുന്ന മീനാക്ഷി. വല്ലപ്പോഴും മാത്രമാണ് മീനാക്ഷിയെ പതുവേദികളിൽ കാണാറുള്ളു. എന്നാല്‍ അടുത്ത കാലത്തായി താരപുത്രിയുടെ വീഡിയോസ് നിരന്തരം പുറത്ത് വരാറുണ്ട്. ഏറ്റവും പുതിയതായി നടി നമിത പ്രമോദിന്റെ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ മീനാക്ഷിയും എത്തിയതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നമിതയും മീനാക്ഷിയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ സുഹൃത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ നടന്‍ നാദിര്‍ഷയുടെ മകൾ ഖദീജയുടെ കൂടെയായിരുന്നു മീനാക്ഷിയും എത്തിയത്. എന്നാല്‍ താരപുത്രിയുടെ വീഡിയോ പുറത്ത് വന്നതോടെ പലരും മീനാക്ഷിയെ വിമര്‍ശിച്ച് കൊണ്ടാണ് എത്തിയിരിക്കുന്നത്. ദിലീപിന്റെ മകള്‍ എന്ന് മാത്രം വിശേഷിപ്പിക്കപ്പെടുന്നതിനെയാണ് ചിലര്‍ ചോദ്യം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകളിലെല്ലാം ദിലീപിന്റെ മകള്‍ എന്നേ ഉണ്ടായിരുന്നുള്ളു. ‘പത്തു മാസം ചുമന്ന് നൊന്ത് പ്രസവിച്ച അമ്മക്ക് ഒരു റോളുമില്ല. ദിലീപിന്റെ മകളായത് മാത്രമേ ആ കൊച്ചിനുള്ള ആകെയൊരു കുറവ്. മഞ്ജുവിന്റെ മകള്‍ ആണെന്നുള്ളതാണ് ആ കുട്ടിയുടെ നേട്ടം. ഈ കുട്ടിക്ക് ദിലീപിന്റെ ഛായയും മാനറിസവും ആണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാവും. അച്ഛന്‍ സമ്മാനിച്ച മിനി കൂപ്പറില്‍ ബെസ്റ്റ് ഫ്രണ്ടിനെയും കൂട്ടി മീനാക്ഷി വന്നിറങ്ങിയ ലുക്ക് ഇതിന് മുന്‍പ് മഞ്ജു റേഞ്ച് റോവറില്‍ വന്നിറങ്ങിയ പോലെ ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. മീനാക്ഷിക്ക് ജാഡയാണെന്നും തലക്കനവും അഹങ്കാരവും ഉണ്ടെന്നും പറയുന്നവരുണ്ട്. ഇത്രയൊക്കെ കോടികള്‍ ആസ്തിയുള്ള കുട്ടിക്ക് ജാഡ അല്‍പ്പം കാണിക്കുന്നതില്‍ തെറ്റില്ലെന്നും ചിലര്‍ പറയുന്നു. ഇത്തവണ മാധ്യമങ്ങളുടെ മുന്നിലേക്ക് വരാന്‍ പോലും കൂട്ടാക്കാതെ ഒഴിഞ്ഞ് മാറി പോവുകയായിരുന്നു മീനാക്ഷി ചെയ്തത്. എന്നാല്‍ മുന്‍പും മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ മീനാക്ഷി ശ്രമിക്കാറുണ്ട്.

തന്റെ കുടുംബത്തെ കുറിച്ച് വന്നിട്ടുള്ള വാര്‍ത്തകളും പ്രചരണങ്ങളുമൊക്കെ അത്ര സുഖകരമല്ലാത്തത് കൊണ്ടാവും മീനാക്ഷി മാറി നില്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം  ദിലീപ്- മഞ്ജു വാര്യര്‍ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ മീനാക്ഷി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമര്‍ശനങ്ങള്‍ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാന്‍ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോള്‍ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോവുന്നത്. അവിടെ നിന്നും വേഗം മടങ്ങി പോവുകയും ചെയ്തു. ഇതിനിടയില്‍ ദിലീപും കാവ്യ മാധവനും തമ്മിലുള്ള രണ്ടാം വിവാഹത്തിന് മുന്‍കൈ എടുത്തതും മീനാക്ഷിയാണെന്നത് കുറ്റപ്പെടുത്തലുകള്‍ക്ക് കാരണമായി. എന്നാല്‍ എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനാണ് താരപുത്രി എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്. മാതാപിതാക്കളെ പോലെ മീനാക്ഷിയും അഭിനയത്തിലേക്ക് വരുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരുന്നത്. ഇടക്കാലത്ത് ഇത്തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഡോക്ടറാവണമെന്ന് ആഗ്രഹത്തില്‍ അടിയുറച്ച് നില്‍ക്കുകയായിരുന്നു മീനാക്ഷി. മകളുടെ ആഗ്രഹത്തിന് ദിലീപും ഒപ്പം നിന്നു. ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ്‌ മീനാക്ഷി ഇപ്പോൾ.

 

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago