ജന്മം കൊണ്ട് മാത്രം പെറ്റമ്മ എന്ന് വിളിക്കാമെങ്കിലും പെറ്റമ്മയ്ക് കഴിയാത്തത് പലപ്പോഴും കർമ്മം കൊണ്ട് പോറ്റമ്മയ്ക്കു കഴിയാറുണ്ട്

നിരവധി ആരാധകർ ഉള്ള താരപുത്രിയാണ് മീനാക്ഷി. അടുത്ത കാലത്താണ് മീനാക്ഷി സോഷ്യൽ മീഢിയയിൽ സജീവമായി തുടങ്ങിയത്, തന്റെ ചിത്രങ്ങൾ എല്ലാം മീനാക്ഷി ഇപ്പോൾ പങ്കുവെക്കാറുണ്ട്, തന്റെ മകൾക്ക് അഭിനയത്തിനോട് താല്പര്യം ഇല്ല, അവളുടെ പേരിനൊപ്പം ഡോക്ടർ എന്ന് ചേർന്ന് കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ദിലീപ് നേരത്തെ പറഞ്ഞിരുന്നു, മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബി ബിഎസിനു പഠിക്കുകയാണ്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി ദിലീപ്, തന്റെ ജീവിതത്തിലെ പ്രധാന സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം മീനാക്ഷി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ സജീവമായിട്ടും മീനാക്ഷി അധികം ആരെയും ഫോളോ ചെയ്യാറില്ല,  കഴിഞ്ഞ ദിവസം കാവ്യയുടെ പിറന്നാൾ ദിവസം ആയിരുന്നു, കാവ്യക്ക് ആശംസ അറിയിച്ച് മീനാക്ഷി എത്തിയിരുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാണ് മീനാക്ഷി ചിത്രം പങ്കുവെച്ചത്, ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.

ഇപ്പോൾ കാവ്യാമാധവന്റെ ഒരു ഫാൻസ്‌ പേജിൽ മീനാക്ഷിയെക്കുറിച്ച് വന്ന ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ജന്മം കൊണ്ട് മാത്രം പെറ്റമ്മ എന്ന് വിളിക്കാമെങ്കിലും പെറ്റമ്മയ്ക് കഴിയാത്തത് പലപ്പോഴും കർമ്മം കൊണ്ട് പോറ്റമ്മയ്ക്കു കഴിയാറുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ മകളുടെ മുഖത്തെ സന്തോഷം എന്നാണ് കുറിപ്പിൽ പറയുന്നത്, മീനാക്ഷിയും കാവ്യയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മീനാക്ഷിയുടെ ആരാധിക ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2000-ത്തിലാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായി മീനാക്ഷി ജനിക്കുന്നത്. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല.

മഞ്ജുവും ദിലീപും ബന്ധം വേര്പിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛനൊപ്പം പോവുകയാണെന്നായിരുന്നു പറഞ്ഞത്.അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്ന് മീനാക്ഷി വ്യക്തമാക്കിയതോടെ ആ തീരുമാനം അംഗീകരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. അച്ഛനും മകളും നല്ല കൂട്ടായിരുന്നു. ഇനിയങ്ങോട്ടുള്ള ജീവിതം മകള്‍ക്ക് വേണ്ടിയാണെന്ന് ഇടയ്ക്ക് ദിലീപ് വ്യക്തമാക്കിയിരുന്നു. പുനര്‍ വിവാഹത്തിനായി തന്നെ നിര്‍ബന്ധിച്ചത് മകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മീനാക്ഷിയെക്കുറിച്ച് മഞ്ജു വാര്യരോട് ആരാധകര്‍ ചോദിക്കാറുണ്ടെങ്കിലും താരം മറുപടി നല്‍കാറില്ല.

Rahul

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

4 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

8 hours ago