പ്രായം ആയതിന്റെ പേരിൽ ആളുകളുടെ ചോദ്യം! തക്ക മറുപടിയുമായി ശോഭന

Follow Us :

പ്രായമായതിന്റെ പേരിൽ ആളുകൾ തങ്ങളോട് വിമർശിച്ച് കൊണ്ട് ചോദ്യങ്ങൾക്ക് തക്ക മറുപടിയുമായി നടി ശോഭന, ക്ഷീണിച്ചല്ലോ, അയ്യോ എന്താ ഇങ്ങനെ ആയതെന്ന് ആളുകൾ കാണുമ്പോൾ ഒക്കെ ചോദിക്കാറുണ്ട്. മുപ്പത് വർഷത്തിന് മുമ്പുള്ള നിങ്ങളുടെ ഫോട്ടോ കണ്ടിട്ടുണ്ടോ എന്ന് ഞാൻ അവരോട് തിരിച്ച് ചോദിക്കും. എല്ലാവരും മാറും. അത് പറയാനും നിൽക്കാനുമുള്ള സമയമില്ലെങ്കിൽ അതൊരു പ്രശ്നമായി പോകും നടി പറയുന്നു

നമ്മളോട് ഓട്ടോ​ഗ്രാഫ് ചോദിക്കും. നമ്മൾ ഓട്ടോ​ഗ്രാഫ് എഴുതി കൊടുക്കുമ്പോൾ അത് കീറിക്കളയുക. മിണ്ടാതെ പോയാൽ ആളുകൾ കരുതുന്നത് ഈ​ഗോ ആണെന്നാണ്.  നമ്മൾ നമ്മുടെ കാര്യം നോക്കുകയാണ് എന്ന് അവർ ആരും ചിന്തിക്കില്ല. ഒരു ഘട്ടം കഴിയുമ്പോൾ അഭിനേതാക്കളെ ജനങ്ങൾ തെറ്റിദ്ധരിക്കുന്നുണ്ടെന്നും നടി പറയുന്നു.  ആളുകൾ തന്നെ വേദനിപ്പിക്കാതിരിക്കാൻ ഒരു അകലം വെക്കുന്നത് നല്ലതാണ് ,എന്നാൽ ഇത് ഈ​ഗോയാണെന്ന് പലരും പറയും

കരിയറിലെ പീക്കിലായിരുന്നപ്പോൾ സിനിമകൾ മാത്രമായിരുന്നു എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നത്. തിരിച്ച് വീട്ടിൽ വന്നുള്ള ജോലിയോ ഡാൻസ് ക്ലാസിന്റെ ജോലിയോ ആളുകളുമായി ഇടപഴകലോ ഒന്നും അന്നത്തെ കാലത്ത് ഇല്ലായിരുന്നു. എന്നാൽ പക്ഷെ ഇതെല്ലാം മതിയാക്കാമെന്ന് ഒരു ദിവസം ഞാൻ തീരുമാനിച്ചു. ചെയ്യാൻ ആ​ഗ്രഹമുള്ള വേറെ കുറേ സ്വപ്നങ്ങൾ ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ. സിനിമ തന്നെ ചെയ്ത കൊണ്ടിരുന്നാൽ അത് നടക്കില്ല. ഡാൻസ് എന്നത് സിനിമയല്ലാം കഴിഞ്ഞ് റിട്ടയർമെന്റിന്റെ സമയത്ത് ബാക്കപ്പ് പോലെ ചെയ്യാൻ പറ്റില്ല. അതുകൊണ്ട് എല്ലാം നിർത്തി ഡാൻസിൽ ശ്രദ്ധ കൊടുക്കാൻ താൻ തീരുമാനിച്ചു നടി പറയുന്നു