പൊതുവേദിയിൽ പാപ്പരാസിയുടെ തെറിവിളി കേട്ട് നടുങ്ങി രൺബീർ കപൂർ; സംഭവം കല്യാൺ ജ്വല്ലേഴ്‌സ് ഉദ്ഘാടന ചടങ്ങിനിടെ

Follow Us :

ബോളിവുഡ് സൂപ്പർ താരം രൺബിർ കപൂറിനെ പരസ്യമായി തെറിവിളിച്ച്‌ പാപ്പരാസികൾ. താരം ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. ഗുജറാത്തില്ലെ കല്യാൺ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനത്തിനായാണ് രൺബിർ എത്തിയത്. ബ്ലാക്ക് കുർത്ത ധരിച്ച്‌ നിന്ന രൺബീറിന്റെ ഫോട്ടോ എടുക്കാനായി എത്തിയ ഒരാളാണ് താരത്തെ തെറി പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. തെറിവിളി കേട്ട് രൺബീറും നടുങ്ങി പോയി.

രൂക്ഷമായ ഭാവത്തോടെ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ രൺബീറിനോട് പറഞ്ഞു കൊണ്ടാണ് പാപ്പരാസി തെറി വിളിക്കുന്നത്. കടുത്ത വിമർശനമാണ് പാപ്പരാസികൾക്കെതിരെ ഉയർന്നിട്ടുള്ളത്. പാപ്പാരാസികളെ നിയന്ത്രിക്കുന്ന നിയമം വേണമെന്ന് ഒരുപാട് പേർ ആവശ്യപ്പെടുന്നുണ്ട്.

നിതീഷ് തിവാരിയുടെ ‘രാമായണ’യിലാണ് രൺബിർ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ സെറ്റിലെ ചില ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. രാമനായി അഭിനയിക്കുന്ന രൺബീറിന്റെയും സീതയായി എത്തുന്ന സായ് പല്ലവിയുടെയും ചിത്രങ്ങളാണ് പ്രചരിച്ചത്. സണ്ണി ഡിയോൾ ആണ് ചിത്രത്തിൽ ഹനുമാനായി എത്തുന്നത്.