ജിയോ ബേബിക്ക് പ്രയാസമുണ്ടാകാതിരിക്കാനാണ് പരിപാടി ഉപേക്ഷിച്ചത്!!! ജിയോ ബേബിയ്ക്ക് മറുപടിയുമായി ഫാറൂഖ് കോളേജ്

സംവിധായകന്‍ ജിയോ ബേബിയെ ക്ഷണിച്ച പരിപാടി റദ്ദാക്കിയതില്‍ വിശദീകരണവുമായി ഫാറൂഖ് കോളേജ്. പരിപാടി ഉപേക്ഷിച്ചത് ജിയോ ബേബിക്ക് പ്രയാസമുണ്ടാകാതിരി ക്കാനാണെന്ന് കോളേജ് വിശദീകരിക്കുന്നു. താന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയത് അറിഞ്ഞത്, സംഭവത്തില്‍ കോളേജിനെതിരെ നടപടിയെടുക്കുമെന്നും ജിയോ ബേബി വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും സഹകരിക്കില്ലെന്നും അറിയിച്ചതിനാലാണ് പരിപാടി ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഫാറൂഖ് കോളേജ് മാനേജ്മെന്റ് വിശദീകരണത്തില്‍ അറിയിച്ചു.

ഡിസംബര്‍ അഞ്ചാം തീയതി കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ ജിയോ ബേബിയെ ക്ഷണിക്കുകയും പിന്നീട് താന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പരിപാടി തന്നെ റദ്ദാക്കിയത് അറിഞ്ഞതെന്ന് ജിയോ ബേബി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍, കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല എന്നാണ് കാരണം അന്വേഷിച്ച ജിയോ ബേബിയ്ക്ക് എംഎസ്എഫിന്റെ വിദ്യാര്‍ത്ഥി യൂണിയന്‍ അയച്ച കത്തില്‍ പറയുന്നത്.

എനിക്ക് ഉണ്ടായ മോശം അനുഭവത്തെ പറ്റി സംസാരിക്കാനാണ് ഞാന്‍ വന്നത്. ഡിസംബര്‍ അഞ്ചാം തീയതി ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിരിക്കുന്നു. അതനുസരിച്ച് അഞ്ചാം തിയതി ഞാന്‍ കോഴിക്കോട് എത്തി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ അറിയുന്നത് ഈ പരിപാടി അവര്‍ ക്യാന്‍സല്‍ ചെയ്‌തെന്ന്. പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അവര്‍ക്കും വളരെ വേദന ഉണ്ടായി. എന്താണ് കാരണം എന്ന് ചോദിക്കുമ്പോള്‍, വ്യക്തമായൊന്നും മനസിലാകുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ വരെ പോസ്റ്റര്‍ റിലീസ് ചെയ്തതാണ്. അങ്ങനെ ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് ഞാന്‍ പ്രിന്‍സിപ്പലിന് ഈ മെയില്‍ ആയച്ചു. പരിപാടി ക്യാന്‍സല്‍ ചെയ്യാനുള്ള കാരണം ചോദിച്ചായിരുന്നു ഇത്. വാട്‌സാപ്പിലും മെസേജ് അയച്ചു. അതിന് ഇതുവരെ മറുപടി ഇല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ, അതായത് ഫറൂഖ് കോളേജിലെ സ്റ്റുഡന്‍സ് യൂണിയന്റെ ഒരു കത്ത് എനിക്ക് ലഭിച്ചു.

അതില്‍ എഴുതിയിരിക്കുന്നത്- ‘ഫാറൂഖ് കോളേജ് പ്രവര്‍ത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടനകന്റെ പരാമര്‍ശങ്ങള്‍, കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല’, എന്നാണ്. അതായത് എന്റെ ധാര്‍മിക മൂല്യങ്ങള്‍ പ്രശ്‌നമാണെന്നാണ് സ്റ്റുഡന്‍സ് യൂണിയന്‍ പറയുന്നത്. മാനേജ്‌മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാന്‍സല്‍ ചെയ്തത് എന്ന് എനിക്ക് അറിയേണ്ടതുണ്ട്. ഈ പരിപാടിക്ക് വേണ്ടി ഒരുദിവസത്തോളം യാത്ര ചെയ്തിട്ടുണ്ട്. അതിനെക്കാള്‍ ഉപരി ഞാന്‍ അപമാനിതന്‍ ആയിട്ടുണ്ട്. അതിനുള്ള ഉത്തരം എനിക്ക് കിട്ടണം. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും, എന്നായിരുന്നു ജിയോ ബേബി വീഡിയോയിലെത്തി പറഞ്ഞത്.

Anu

Recent Posts

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും…

11 mins ago

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

13 mins ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

40 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

5 hours ago

ധ്യാൻ ശ്രീനിവാസന്റെ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ട്രയിലർ പുറത്ത്

വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്', ഇപ്പോൾ…

5 hours ago