വാപ്പിച്ചിയെ പേരെടുത്ത് വിളിച്ചത് ഒരു പ്രാവശ്യം മാത്രം! അതിനെ കാരണക്കാർ അവർ തന്നെ; സംഭവത്തെ കുറിച്ച്, ദുൽഖർ സൽമാൻ

മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് ദുൽഖർ സൽമാൻ. ഓരോ സിനിമ കഴിയുംതോറും തന്റെ താര പദവി  ഉയർത്തി കൊണ്ടു വരുന്ന നടൻ കൂടിയാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഗംഭീര വിജയങ്ങൾ സ്വന്തമാക്കി മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ് നടൻ. ഇപ്പോഴിതാ ദുൽഖർ സൽമാൻ  മുൻപൊരിക്കൽ പങ്കുവെച്ച അത്തരമൊരു രസകരമായ സംഭവം ശ്രദ്ധ നേടുകയാണ് ഇപ്പോൾ. വാപ്പച്ചിയെയും ഉമ്മച്ചിയെയും ഒരിക്കൽ പേരെടുത്ത് വിളിച്ചതിനെ കുറിച്ച് ദുൽഖർ പറഞ്ഞതാണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. എയർപോർട്ടിൽ വെച്ചാണ് അങ്ങനെയൊരു സംഭവം ഉണ്ടായതെന്ന് ദുൽഖർ സൽമാൻ പറയുന്നു. “ജീവിതത്തിൽ ഒരു പ്രാവശ്യമാണ് ഞാൻ വാപ്പച്ചിയെ പേരെടുത്ത് വിളിച്ചിട്ടുള്ളത്. അതിനെ കാരണക്കാർ അവർ തന്നെ ,  ഒരിക്കൽ എയർപോർട്ടിൽ വെച്ച് വാപ്പച്ചിയും ഉമ്മയും തമ്മിൽ കാര്യമായ എന്തോ ചർച്ച നടക്കുകയാണ്. ബോർഡിങ്ങിനുള്ള സമയമായി. വരൂ, നമുക്ക് പോകാമെന്ന്ഞാൻ അവരോട് പറയുന്നുണ്ട്. എന്നാൽ അവർ രണ്ടുപേരും കേൾക്കുന്നില്ല.

മോളോടും ഭാര്യയോടും ഞാൻ പറഞ്ഞു. ഇനിയും താമസിച്ചാൽ അവർ ഗേറ്റ് അടക്കും. അവസാനം ‘മമ്മൂട്ടി, സുലു, നമുക്ക് പോണം’ എന്ന് ഞാൻ പറഞ്ഞു. എന്ത് എന്ന രീതിയിൽ വാപ്പച്ചി എന്നെ ഒന്ന് നോക്കി.” എന്നാണ് ദുൽഖർ പറഞ്ഞത്. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ സൽമാൻ ഇക്കാര്യം പറഞ്ഞത്. അതേസമയം തന്നെ ദുല്‍ഖറിനെ പോലെ ഒരേസമയം ഇത്രയധികം ഭാഷകളിൽ തിളങ്ങിയ മറ്റേതെങ്കിലും നടന്മാരുണ്ടോ എന്നത് സംശയം തന്നെയാണ്. ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട് ദുൽഖർ സൽമാന്. പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന തെന്നിന്ത്യൻ താരമായി ദുൽഖർ സൽമാൻ മാറി കഴിഞ്ഞു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് ദുൽഖർ സൽമാൻ സിനിമയിലേക്ക് എത്തിയതെങ്കിലും സ്വന്തം കഴിവും പ്രയ്തനവും കൊണ്ടാണ് കരിയറിലെ എല്ലാ നേട്ടങ്ങളും ദുൽഖർ സൽമാൻ സ്വന്തമാക്കിയത്.

ആദ്യ സിനിമയായ സെക്കൻഡ് ഷോയ്ക്ക് ശേഷം ഒരുപാട് വിമർശനങ്ങൽ കേട്ട നടനാണ് ദുൽഖർ സൽമാൻ. അവിടെ നിന്ന് ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുകയും സ്വന്തം വഴി വെട്ടി മുന്നോട്ട് കുതിക്കുകയായിരുന്നു നടൻ. താരമൂല്യത്തിന്റെ കാര്യത്തിലടക്കം മലയാളത്തിലെ പല നടന്മാരെക്കാളും ഏറെ മുന്നിലാണ് ദുൽഖർ സൽമാൻ. കരിയറിലെ തിരക്കുകളിക്കിടയിലും കുടുംബത്തിനൊപ്പം പരമാവധി സമയം ചെലവഴിക്കാൻ ശ്രമിക്കാറുള്ള ആളാണ് ദുൽഖർ സൽമാൻ. അഭിമുഖങ്ങളിൽ തന്റെ കുടുംബത്തെ കുറിച്ച് ദുൽഖർ പലപ്പോഴും വാചാലനാകാറുണ്ട്. മമ്മൂട്ടിയെ കുറിച്ചും ഒരുപാട് സംസാരിക്കാറുണ്ട്. വീട്ടുകാർക്കൊപ്പമുള്ള രസകരമായ ഓർമ്മകളൊക്കെ ദുൽഖർ പങ്കുവയ്ക്കാറുണ്ട്.  അതേ സമയം കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് പ്രതീക്ഷിച്ച പോലൊരു വിജയം നേടാൻ കഴിഞ്ഞിരുന്നില്ല.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago