പോകരുതെന്ന് കാല് പിടിച്ചു കരഞ്ഞ എന്നെ ചവിട്ടി മാറ്റിയാണ് അവള്‍ ഒരു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്: ഒരു പിതാവിന്റെ നെഞ്ചു നീറിക്കുന്ന കുറിപ്പ്

ഭര്‍ത്താവിനെയും പിഞ്ചു കുഞ്ഞിനെയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയി. ഇപ്പോള്‍ ഇത് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ പുതുമ തോന്നിയേക്കില്ല, കാരണം ഇത് പതിവായല്ലോ… അതിനാല്‍ സഹതാപം മാത്രം. എന്നാല്‍, ഇത്തരത്തില്‍ ഒറ്റപ്പെടുന്ന ആ കുഞ്ഞിന്റെയും ഭള്‍ത്താവിന്റെയും പിന്നീടുള്ള ജീവിതം എന്തായിരിക്കുമെന്ന് ആരെങ്കിലും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ…?

പച്ചയായ അനുഭവങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന ഹ്യൂമന്‍സ് ഓഫ് ബോംബൈ എന്ന പ്രമുഖ ഫേസ്ബുക് ഗ്രൂപ്പില്‍ ഇത്തരത്തില്‍ ഒരു അച്ഛന്റെയും മകളുടെയും ഉള്ളുലയ്ക്കുന്ന കഥ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.

എന്റെ കുഞ്ഞിന് വെറും 2 മാസം പ്രായമുള്ളപ്പോഴണ് ഭാര്യ എന്നെയും പൊന്നുമോളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയതെന്നാണ് കുറിപ്പില്‍ പറയുന്നത്.

ഹ്യൂമന്‍സ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന ആ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

അവള്‍ എന്റെ പൊന്നുമോളാണ് ആരൊക്കെ എന്തൊക്കെ ചെയ്താലും ഉപേഷിച്ചുപോയാലും എന്റെ കുഞ്ഞുമോള്‍ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കില്ല. കാരണം അവള്‍ എനിക്ക് ദൈവം തന്ന വിളക്കാണ്. അവളുടെ മനസ് വേദനിക്കുന്ന ഒന്നും തന്നെ ഞാന്‍ ചെയ്യില്ല. ഭാര്യയെയും മകളെയും ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭര്‍ത്താവ് തന്നെയായിരുന്നു ഞാന്‍.

പക്ഷെ എന്റെ സ്ഥാനത്ത് അവള്‍ക്ക് മറ്റൊരാളെ എങ്ങനെ കാണാന്‍ സാധിച്ചു എന്ന് ഇതുവരെയ്ക്കും എനിക്ക് മനസിലായിട്ടില്ല. കുഞ്ഞിന് ഒരു മാസം പ്രായമുള്ളപ്പോഴാണ് അവള്‍ കാമുകനൊപ്പം പുതിയ ജീവിതം തുടങ്ങാന്‍ എന്നെയും മകളെയും ഉപേക്ഷിച്ചു പോകുന്നത്. ഞാന്‍ ജീവന് തുല്യം സ്നേഹിച്ച പെണ്ണ് ഇങ്ങനെ ചെയ്യൂവെന്ന് ഞാന്‍ കരുതിയില്ല.അവള്‍ നഷ്ടപെട്ട വേദനയെക്കാളും കുഞ്ഞിന് അമ്മയെ നഷ്ടപെടുവല്ലോ എന്നോര്‍ത്തപ്പോള്‍ പോകാനിറങ്ങിയ ഭാര്യയുടെ കാലുപിടിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ എന്റെ തലയില്‍ തൊഴിച്ചുമാറ്റിയാണ് അവള്‍ കാമുകനൊപ്പം ഇറങ്ങിപ്പോയത്.

പിന്നീട് ജീവിതത്തോട് വാശിയായിരുന്നു, എന്റെ കുഞ്ഞിന് ഞാന്‍ മാത്രം മതി എന്നൊരു വാശി.അവള്‍ക്ക് വേണ്ടിയതെല്ലാം ഒരച്ഛനും ചെയ്തുകൊടുക്കാന്‍ സാധിക്കും എന്ന് ഈ ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുക്കുക എന്നതായിരുന്നു എന്റെ വാശി. ആദ്യമൊക്കെ പിഞ്ചു കുഞ്ഞിനെ ഒന്നെടുക്കാന്‍ പോലും എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ അതിനൊക്കെ എന്റെ അമ്മ എന്നെ സഹായിച്ചു. ഒഴിവുസമയങ്ങള്‍ ലഭിക്കുമ്പോള്‍ എല്ലാം ഞാന്‍ അവളോടൊപ്പം ചിലവഴിച്ചു.

അവളുടെ വളര്‍ച്ച ഞാന്‍ ഒരു നിമിഷവും അടുത്തിരുന്നറിഞ്ഞു. അവള്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ അവളെ ഞാന്‍ എന്റെ ജോലി സ്ഥലത്തേക്ക് കൂട്ടാന്‍ തുടങ്ങി. എത്ര കഠിന ജോലിയാണെങ്കിലും അവളുടെ ചിരി കാണുമ്പോള്‍ എന്റെ പ്രയാസങ്ങള്‍ എല്ലാം മാറും. അവള്‍ക്ക് ഇന്ന് 5 വയസ് പൂര്‍ത്തിയായിരിക്കുകയാണ്.ഇതുവരെയ്ക്കും അവളുടെ സ്വന്തം അമ്മ അവളെ തേടിയെത്തുകയോ അന്വഷിക്കുകയോ ചെയ്തിട്ടില്ല. അതില്‍ എനിക്ക് യാതൊരു വിധത്തിലുള്ള പരിഭവവുമില്ല.

എനിക്ക് മോളും അവള്‍ക്ക് ഞാനുമുണ്ട്. ഞങ്ങളുടെ ലോകം ചെറുതാണ് പക്ഷെ സന്തോഷം ഒരുപാട് വലുതാണ്. സങ്കടപെടുന്ന നേരമൊക്കെ മോള്‍ അത് മനസിലാക്കി കൂടെയിരിക്കും ചിരിക്കും അതൊക്കെ കാണുമ്പോള്‍ ഉള്ളില്‍ എനിക്ക് സന്തോഷം തോന്നും.

സങ്കടം മാറും എനിക്ക് അവളുടെ ഭാവി മാത്രമാണ് ലക്ഷ്യം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ പലരും നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ എന്റെ മോളെ നോക്കാന്‍ ഞാന്‍ മതി എന്ന തീരുമാനത്തിലാണ് ഞാന്‍ എത്തിയത്. അവളെ നന്നായി പഠിപ്പിക്കണം അവളെ നല്ല നിലയില്‍ എത്തിക്കണം അത് മാത്രമാണ് എന്റെ ആഗ്രഹം അതാണ് ലക്ഷ്യം.

എന്റെ മനസ് വേദനിക്കുമെന്നു ഇത്ര ചെറുപ്പത്തില്‍ തന്നെ അവള്‍ മനസിലാക്കിയിരിക്കണം ഇതുവരെ അവള്‍ അമ്മയെ അന്വഷിച്ചിട്ടില്ല. ഞാന്‍ പറയാനും പോയിട്ടില്ല ഈ ലോകത്തില്‍ എനിക്ക് അവളും അവള്‍ക്ക് ഞാനും മതി. കുഞ്ഞിനേയും അവളുടെ ഭാവിയെയും ചിന്തിക്കാതെ മറ്റൊരുത്തനൊപ്പം ഇറങ്ങിപ്പോയ ഭാര്യാ ഇനി അവളെ അന്വഷിച്ചുവരരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

15 mins ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

24 mins ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

33 mins ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

47 mins ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

3 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

4 hours ago