അനിയത്തിപ്രാവിലേക്ക് ചാക്കോച്ചനും ശാലിനിയും അഭിനയിക്കാന്‍ വന്നത് താല്‍പര്യമില്ലാതെ..!!

മലായാളത്തിന്റെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ അനിയത്തിപ്രാവ് എന്ന സിനിമ പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സുധിയും മിനിയും ഇന്നും മലയാളി സിനിമാ പ്രേമികള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച് രണ്ട് കഥാപാത്രങ്ങളാണ്. ഈ അവസരത്തില്‍ അനിയത്തിപ്രാവ് സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ചും നായികാനായകന്മാരായ ശാലിനിയെയും കുഞ്ചാക്കോ ബോബനെയും കുറിച്ചൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഫാസില്‍.

ഇരുവരും അന്ന് പഠിക്കുന്ന സമയമായതിനാല്‍ സിനിമാ രംഗത്തേക്ക് വരാന്‍ വലിയ താല്‍പര്യം ഇല്ലായിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഫാസിലിന്റെ വാക്കുകളിലേക്ക്… കഥയെഴുതി കഴിഞ്ഞപ്പോള്‍ ഒരു പുതിയ പയ്യന്‍ വേണമല്ലോ എന്ന് പലരോടും അന്വേഷിക്കുന്നത് എന്റെ ഭാര്യ കേള്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ പുതിയ വീടുവച്ച് താമസം തുടങ്ങിയിട്ട് അധികം കാലമായിരുന്നില്ല. ഒരു ദിവസം വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ഫോട്ടോകളുടെ ആല്‍ബം നോക്കുകയായിരുന്നു ഭാര്യ റോസീന.

ബോബന്‍ കുഞ്ചാക്കോയും മോളിയും കൂടി പാലുകാച്ചലിന് വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന കുഞ്ചാക്കോയെ കാണിച്ചു തന്നു. എന്നിട്ട് ചാക്കോച്ചന്‍ പോരേ നായകനായി എന്ന് ചോദിച്ചു. ചാക്കോച്ചന്റെ മാതാപിതാക്കളെ വിളിച്ച് ചോദിച്ചപ്പോള്‍ അവരും സമ്മതിച്ചു. ചാക്കോച്ചന്‍ ഒട്ടും താല്‍പര്യമില്ലാതെയാണ് വന്നത്. ചാക്കോച്ചന്‍ അന്ന് ബികോം അവസാന വര്‍ഷമോ മറ്റോ പഠിക്കുകയായിരുന്നു. ഏതെങ്കിലും വിധത്തില്‍ അവന്റെ ഭാവി പോകുമോ എന്നൊരു വിഷമം എനിക്കുണ്ടായിരുന്നു.

ഞാന്‍ ഒരിക്കല്‍ മദ്രാസില്‍ നിന്ന് തിരികെ വരുമ്പോള്‍ യാദൃശ്ചികമായി ശാലിനിയുടെ അച്ഛന്‍ ബാബുവിനെ കണ്ടു. ബാബുവിനോട് ഞാന്‍ ശാലിനിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ശാലു കോളജില്‍ പഠിക്കുകയാണ് എന്ന് പറഞ്ഞു. സിനിമയില്‍ നായികയാക്കാനൊക്കുമോ? എന്ന് ചോദിച്ചു. സാര്‍ കണ്ടു നോക്കൂ എന്നായിരുന്നു ബാബുവിന്റെ മറുപടി. അങ്ങനെ മദ്രാസിലെ എന്റെ ഓഫീസിലേക്ക് വരുത്തിയാണ് ഞാന്‍ ശാലിനിയെ കണ്ടത്. ശാലിനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു. പഠനം പഠനം എന്ന് പറഞ്ഞ് നടക്കുകയായിരുന്നു. പക്ഷേ എന്റെ സിനിമയായത് കൊണ്ട് ഈ ഒരു സിനിമയില്‍ അഭിനയിച്ച് നിര്‍ത്താമെന്ന ബാബുവിന്റെ നിര്‍ബന്ധം കൊണ്ടാണ് തുടങ്ങിയത്.. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

16 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

2 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago