ഫഹദ് തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു..! – ഫാസില്‍

വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമയുടെ ഹിറ്റ് സംവിധായകന്‍ ഫാസില്‍ നിര്‍മ്മാതാവായി തിരിച്ചെത്തുന്ന സിനിമയാണ് മലയന്‍കുഞ്ഞ്. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഈ സിനിമ അദ്ദേഹത്തിന്റെ പിതാവ് തന്നെ നിര്‍മ്മിക്കുന്നതിലുള്ള സന്തോഷത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ഫഹദിനെ കുറിച്ചും മലയന്‍ കുഞ്ഞ് എന്ന സിനിമയെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഫഹദില്‍ ഒരു നല്ല നടന്‍ ഉണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് ഫഹദിനെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയത് എന്നാണ് ഫാസില്‍ പറയുന്നത്. എല്ലാവരേയും ചെയ്യുന്നത് പോലെ ഇന്റര്‍വ്യൂ ചെയ്ത് വീഡിയോ എടുത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കാണിച്ച് നല്ല അഭിപ്രായങ്ങള്‍ ലഭിച്ചതോടെ മാത്രമാണ് ആദ്യ സിനിമ ഫഹദിനെ നായകനാക്കി ചെയ്യുന്നത്. ആ സിനിമ പരാജയപ്പെട്ടതോടെ ഫഹദ് അമേരിക്കയ്ക്ക് പോയപ്പോള്‍..

ഫഹദ് സിനിമയില്‍ ഒന്നുമാകാതെ പോയല്ലോ എന്ന് പലരും തന്നോട്് ചോദിച്ചു എന്നാണ് ഫാസില്‍ പറയുന്നത്.. എന്നാല്‍ അന്ന് അതില്‍ തനിക്ക് ഒരു വിഷമവും തോന്നിയില്ല എന്നും കാരണം അവന്‍ തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു എന്നും പിതാവായ ഫാസില്‍ പറയുന്നു. ഫഹദിന്റെ ഉള്ളില്‍ ഒരു നല്ല നടന്‍ ഉണ്ട്. ഫഹദിലെ നടന്റെ റേഞ്ച് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അച്ഛന്‍ നിര്‍മ്മാതാവായും മകന്‍ നടനായും എത്തുന്ന മലയന്‍ കുഞ്ഞ് എന്ന സിനിമയ്ക്ക് വേണ്ടി ഏറെ ആവേശത്തോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ജൂലൈ 22 ന് ആണ് സിനിമ തീയറ്ററുകളിലേക്ക് എത്തുന്നത്. തന്റെ സിനിമ ജീവിതത്തില്‍ ഏറെ കഷ്ടപ്പെട്ട് എടുത്ത സിനിമ ഇതായിരിക്കും എന്നാണ് മലയന്‍കുഞ്ഞിനെ കുറിച്ച് ഫഹദും പറഞ്ഞത്.

അതേസമയം, അന്ന് പരാജയപ്പെട്ട് പോയപ്പോള്‍ പിന്നീട് മികച്ച നടനായി ഫഹദ് തിരിച്ചു വന്നു എന്നും .. ഫാസില്‍ എന്ന പിതാവ് തന്നെയാണ് ഫഹദിന്റെ ഭാഗ്യം എന്നും ആരാധകര്‍ പറയുന്നു.. അന്ന് തലകുനിച്ച് നിന്നതിനുള്ള മറുപടിയാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന ഓരോ ഫഹദ് ഫാസില്‍ ചിത്രവും എന്നും അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നു.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

2 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago