Home Film News വേറെ ഒരു നടനും സ്വപ്നം കാണാനാകാത്ത ട്രാന്‍സ്ഫോര്‍മേഷന്‍!!

വേറെ ഒരു നടനും സ്വപ്നം കാണാനാകാത്ത ട്രാന്‍സ്ഫോര്‍മേഷന്‍!!

ഹാസ്യതാരമായി സിനിമയിലേക്ക് എത്തി നായകനായി മാറിയ താരമാണ് ഇന്ദ്രന്‍സ്. കഴിഞ്ഞ വര്‍ഷമിറങ്ങിയ ഹോം സിനിമയിലൂടെ നായനിരയിലേക്ക് ഇന്ദ്രന്‍സ് എത്തി. അതിനു പിന്നാലെ വ്യത്യസ്ത റോളുകള്‍ ഇന്ദ്രന്‍സിനെ തേടി എത്തി. വര്‍ഷങ്ങളോളം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു ഇന്ദ്രന്‍സ് ഇപ്പോഴാണ് കേന്ദ്ര കഥാപാത്രമായി അവസരം ലഭിച്ചത്.

ഇപ്പോഴിതാ ഇന്ദ്രന്‍സിനെ അഭിനന്ദിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഹബീബ് വി റഹ്‌മാന്‍ വേള്‍ഡ് മലയാളി ഗ്രൂപ്പിലാണ് ഇന്ദ്രന്‍സിനെ കുറിച്ച് കുറിപ്പ് പങ്കിട്ടത്. കഠിന കഠഓരമീ അണ്ഡകടാഹത്തിലെ ഹസന്റെയും ജാക്‌സണ്‍ യൂത്ത് ബസാറിലെ സി ഐ സദാശിവത്തെയും കുറിച്ചാണ് ഹബീബിന്റെ കുറിപ്പ്.

ഇന്ദ്രന്‍സ് എന്ന നടന്റെ ട്രാന്‍സ്ഫോര്‍മേഷന്‍ ഒരു പക്ഷെ വേറെ ഒരാള്‍ക്കും സ്വപ്നം കാണാനാകില്ല. കരിയറിന്റെ കുറെയേറെ ഭാഗം തന്റെ ചെറിയ ശരീരത്തിന്റെ ഹാസ്യ സാധ്യതകളില്‍ മാത്രം പരിമിതപെട്ടിരുന്ന ഇന്ദ്രന്‍സ് പിന്നീട് ഗൗരവ സ്വഭാവമുള്ള വേഷങ്ങള്‍ ലഭിച്ചപ്പോള്‍ അവിശ്വസനീയമായ തന്മയത്വത്തോടെയാണ് അവ അഭിനയിച്ചത്.

അഞ്ചാം പാതിര എന്ന സിനിമയില്‍ ഒരു സീരിയല്‍ കില്ലരുടെ വേഷത്തില്‍ ഒരറ്റ സീന്‍ മാത്രം ഉള്ള ഇന്ദ്രന്‍സ് കഥാപാത്രം ചിരിച്ചു കൊണ്ട് പറയുന്ന ഡയലോഗ് പ്രേക്ഷകനില്‍ ഒരു നടുക്കം സൃഷ്ട്ടിക്കുന്നുണ്ട്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ റിലീസ് ആയ ഇന്ദ്രന്‍സ് അഭിനയിച്ച രണ്ടു സിനിമകളിലെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയെ എടുത്ത് കാണിക്കുന്നുണ്ട്.

കഠിന കഠഓരമീ അണ്ഡകടാഹം എന്ന സിനിമയിലെ ഹസ്സന്‍ എന്ന സാധാരണക്കാരന്‍ മനസ്സ് നിറക്കുന്ന നിഷ്‌കളങ്കമായ ചിരിയുള്ള അരയന്‍, സുഹൃത്തിന്റെ മരണം നടന്ന വീട്ടില്‍ എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ തന്നെ ഉണ്ടെങ്കിലും അയാളുടെ കണ്ണുകളില്‍ കരളലിയിപ്പിക്കുന്ന ഒരു വേദനയുണ്ട് പൊട്ടിക്കരയുകയും വിതുമ്പുകയും ഒക്കെ ചെയ്യുന്ന പരേതന്റ്റെ ഏറ്റവും അടുത്ത ബന്ധുക്കളെക്കാള്‍ കൂടുതല്‍ വേദന ഹസ്സന്റെ കണ്ണുകളില്‍ കാണാം

അവിടെ നിന്ന് ജാക്ക്‌സണ്‍ ബസാറിലേക്ക് വരുമ്പോള്‍ തീര്‍ത്തും വ്യത്യസ്തനായ ഒരു കഥാപാത്രം ആണ് സി ഐ സദാശിവം. അതുവരെയുള്ള ഇന്ദ്രന്‍സ് എന്ന നടന്റെ ശാരീരികവും വ്യക്തിത്വപരവുമായ പ്രേക്ഷകന്റെ മുന്‍ധാരണകളെ പാടെ തട്ടി മറിച്ചിടാന്‍ പാകത്തിന് ആര്‍ക്കും ഒരു പിടിയും തരാത്ത ഒരു മോണ്‍സ്റ്റര്‍, ഇടവേളക്ക് ശേഷം ഒരു മുഴുനീളന്‍ ഇന്ദ്രന്‍സ് ഷോ ആയിരുന്നു ജാക്ക്‌സണ്‍ ബസാര്‍ യൂത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം, എന്നു പറഞ്ഞാണ് ഹബീബ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Exit mobile version