ഇനി സിഐഡി രാമചന്ദ്രന്റെ നാളുകള്‍!! ഷാജോണ്‍ ചേട്ടാ നിങ്ങളെന്തൊരു മനുഷ്യനാണ് ഒറ്റക്കൊരു സിനിമയെ തോളിലേറ്റി

Follow Us :

സനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം സിഐഡി രാമചന്ദ്രന്‍ റിട്ടയേര്‍ഡ് എസ്‌ഐ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. കലാഭവന്‍ ഷാജോണാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. സിഐഡി രാമചന്ദ്രന്‍ ആയിട്ടാണ് ഷാജോണ്‍ എത്തിയത്. അനുമോള്‍, സുധീര്‍ കരമന, ബൈജു സന്തോഷ്, പ്രേംകുമാര്‍, ശ്രീകാന്ത് മുരളി, ശങ്കര്‍ രാമകൃഷ്ണന്‍, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥന്‍, പൗളി വില്‍സണ്‍, തുഷാര പിള്ള, എന്‍ എം ബാദുഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

ചിത്ത്രിനെ കുറിച്ച് ബിജിത് മുത്തു എന്ന ആരാധകന്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ഷാജോണ്‍ ചേട്ടാ നിങ്ങളെന്തൊരു മനുഷ്യനാണ് ഒറ്റക്കൊരു സിനിമയെ തോളിലേറ്റി എന്നാണ് ബിജിത് കുറിച്ചത്.

അഞ്ചാം പാതിരക്കും രാക്ഷസനും ഇനി വിശ്രമിക്കാം

ഇനി CID രാമചന്ദ്രന്റെ നാളുകള്‍.

ട്രൈലെര്‍ കണ്ട് പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു ഡീസന്റ് ക്രൈം ത്രില്ലെര്‍.

പടം തുടങ്ങി അവസാന നിമിഷം വരെ പിടിച്ചിരുത്തി കളയുന്ന എന്തോ ഒരു മാജിക് ഈ സിനിമയിലുണ്ട്.

എന്റെ ഷാജോണ്‍ ചേട്ടാ നിങ്ങളെന്തൊരു മനുഷ്യനാണ് ഒറ്റക്കൊരു സിനിമയെ തോളിലേറ്റി

എജ്ജാതി പെര്‍ഫോമന്‍സാണ് അണ്ണാ??

കിട്ടിയ റോളിനെ അനുമോളും ഗംഭീരമാക്കി

ആദ്യ സിനിമ കൊണ്ട് തന്നെ സനൂപ് സത്യനെന്ന സംവിധായകനും മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിക്കും. മിഥുന്‍ മാനുവേലിനെയും ജീത്തു ജോസഫിനെയുമൊക്കെ പോലെ മലയാള സിനിമയിലെ ഒരു ത്രില്ലെര്‍ സ്‌പെഷ്യലിസ്റ്റ് ആവാനും ഒന്ന് മനസ് വച്ചാല്‍ സനൂപ് സത്യന് സാധിക്കും എന്നു പറഞ്ഞാണ് ബിജിത് കുറിപ്പ് അവസാനിപ്പിക്കുന്നത്.