സനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്ത ചിത്രം സിഐഡി രാമചന്ദ്രന് റിട്ടയേര്‍ഡ് എസ്ഐ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. കലാഭവന്‍ ഷാജോണാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. സിഐഡി രാമചന്ദ്രന് ആയിട്ടാണ് ഷാജോണ്‍ എത്തിയത്. അനുമോള്‍, സുധീര്‍ കരമന, ബൈജു സന്തോഷ്, പ്രേംകുമാര്‍, ശ്രീകാന്ത് മുരളി, ശങ്കര്‍ രാമകൃഷ്ണന്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥന്, പൗളി വില്‍സണ്‍, തുഷാര പിള്ള, എന്‍ എം ബാദുഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
ചിത്ത്രിനെ കുറിച്ച് ബിജിത് മുത്തു എന്ന ആരാധകന് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ഷാജോണ്‍ ചേട്ടാ നിങ്ങളെന്തൊരു മനുഷ്യനാണ് ഒറ്റക്കൊരു സിനിമയെ തോളിലേറ്റി എന്നാണ് ബിജിത് കുറിച്ചത്.
അഞ്ചാം പാതിരക്കും രാക്ഷസനും ഇനി വിശ്രമിക്കാം
ഇനി CID രാമചന്ദ്രന്റെ നാളുകള്‍.
ട്രൈലെര്‍ കണ്ട് പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു ഡീസന്റ് ക്രൈം ത്രില്ലെര്‍.
പടം തുടങ്ങി അവസാന നിമിഷം വരെ പിടിച്ചിരുത്തി കളയുന്ന എന്തോ ഒരു മാജിക് ഈ സിനിമയിലുണ്ട്.
എന്റെ ഷാജോണ്‍ ചേട്ടാ നിങ്ങളെന്തൊരു മനുഷ്യനാണ് ഒറ്റക്കൊരു സിനിമയെ തോളിലേറ്റി
എജ്ജാതി പെര്‍ഫോമന്‍സാണ് അണ്ണാ??
കിട്ടിയ റോളിനെ അനുമോളും ഗംഭീരമാക്കി
ആദ്യ സിനിമ കൊണ്ട് തന്നെ സനൂപ് സത്യനെന്ന സംവിധായകനും മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിക്കും. മിഥുന് മാനുവേലിനെയും ജീത്തു ജോസഫിനെയുമൊക്കെ പോലെ മലയാള സിനിമയിലെ ഒരു ത്രില്ലെര്‍ സ്പെഷ്യലിസ്റ്റ് ആവാനും ഒന്ന് മനസ് വച്ചാല്‍ സനൂപ് സത്യന് സാധിക്കും എന്നു പറഞ്ഞാണ് ബിജിത് കുറിപ്പ് അവസാനിപ്പിക്കുന്നത്.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…