ജോജു ജോര്‍ജ് കരിയറിലെ തന്നെ ആദ്യ ഇരട്ട വേഷത്തില്‍ എത്തുന്ന ‘ഇരട്ട’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മുന്നറിയിപ്പിന് ശേഷം ഒരു തരം ഷോക്ക് കിട്ടിയ ക്ലൈമാക്സ് എന്നാണ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.
ഇരട്ട
ഉടന്‍ തന്നെ ഒരു തമിഴ് റീമേക്ക് പ്രതീക്ഷിക്കാം. പാര്ത്ഥിപന്, സമുതിരകനി ഒക്കെ അപ്റ്റ് ആണ്. ഹിന്ദിയിലും വന്നേക്കാം. പക്ഷേ, ഇത് പോലൊരു റേഞ്ച് character പിടിക്കാന്‍ ഹിന്ദിയില്‍ നവാസുദ്ദീന്‍ ലെവലില്‍ ആരെങ്കിലും വേണ്ടി വരും.
മുന്നറിയിപ്പിന് ശേഷം ഒരു തരം ഷോക്ക് കിട്ടിയ ക്ലൈമാക്സ്.
നായാട്ടിനു ശേഷം മാര്ട്ടിന് പ്രക്കാട്ട് – ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ആക്ഷനും സസ്പെന്‍സും നിറഞ്ഞ ചിത്രം ജോജു എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലാകും എന്നതില്‍ സംശയമില്ല.
ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, തികച്ചും വ്യത്യസ്തരായ ഈ രണ്ടു മനുഷ്യര്‍ക്കിടയില്‍ ഉള്ള പകയുടെ കൂടെ കഥയാണ് പറയുന്നത് എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. ഈ ഇരട്ടകള്‍ക്കിയില്‍ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങള്‍ ചിത്രത്തെ കൂടുതല്‍ ആകാംഷനിറഞ്ഞതാക്കുന്നു. ജോജുവിനോപ്പം അഞ്ജലി അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും പ്രതീക്ഷ നല്‍കുന്നതാണ്. ആക്ഷനും സസ്പെന്‍സും നിറഞ്ഞ ചിത്രം തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയാണ്.
ഇരട്ടയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണന് ആണ്. അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസിനും മാര്ട്ടിന് പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസര്‍ സിജോ വടക്കനും കൈകോര്‍ക്കുന്ന സിനിമ. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് .ലിറിക്സ് അന്‍വര്‍ അലി. എഡിറ്റര്‍ : മനു ആന്റണി, ആര്‍ട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖര്‍ എന്നിവരാണ്. പി ആര് ഓ:പ്രതീഷ്ശേഖര്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…