Film News

ധ്യാന്‍ ശ്രീനിവാസിനോ പ്രണവിനോ അല്ല കൂടുതല്‍ സിനിമകള്‍ ലഭിക്കേണ്ടത്, അത് ലുക്മാന്‍ എന്ന നടനാണ്!!

മലയാളത്തിലെ യുവനടന്മാരില്‍ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് ലുക്മാന്‍ അവറാന്‍. മലയാള സിനിമയിലെ സാമ്പ്രദായിക നായക സൗന്ദര്യ സങ്കല്‍പങ്ങളെ മറികടന്ന താരമാണ് ലുക്മാന്‍. ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമ അഭിനയ ജീവിതം തുടങ്ങി ഇന്ന് നായകനായി തിളങ്ങുന്ന നടനാണ്. എന്നാല്‍ ലുക്മാന് സിനിമാ ലോകത്ത് അര്‍ഹിക്കുന്ന പരിഗണന ലഭ്യമാകാത്ത ഒരാളായി ചുരുങ്ങി പോവുകയാണോ എന്ന ആശങ്ക പങ്കുവച്ചിരിക്കുകയാണ് ഒരു ആരാധകന്‍.

ടിങ്കു ജോണ്‍സണ്‍ എന്ന ആരാധകനാണ് ലുക്മാന്റെ അടുത്തിടെ റിലീസ് ചെയ്ത അഞ്ചകള്ളകൊക്കാന്റെ ചിത്രത്തിനെ പറ്റിയും നടനെ കുറിച്ചും പറയുന്നത്. ധ്യാന്‍ ശ്രീനിവാസിനോ പ്രണവിനോ ഒന്നുമല്ല കൂടുതല്‍ സിനിമകള്‍ ലഭിക്കേണ്ടതെന്നാണ് ടിങ്കു പറയുന്നത്.

ധ്യാന്‍ ശ്രീനിവാസിനോ പ്രണവിനോ ഒന്നുമല്ല കൂടുതല്‍ സിനിമകള്‍ ലഭിക്കേണ്ടത്! അത് ലുക്മാന്‍ എന്ന നടനാണ്! അയാള്‍ ചെറിയ ചെറിയ സിനിമകളുടെ ഭാഗമേകണ്ട ആളുമല്ല, അയാളുടെ അഭിനയ റേഞ്ച് അപാരമാണ്! അയാളുടെ സൂക്ഷ്മ അഭിനയങ്ങള്‍ വൈവിധ്യമുള്ളതാണ്! എന്നാല്‍ മലയാള സിനിമകള്‍ അതിനെ അര്‍ഹിക്കുന്ന പോലെ പരിഗണിക്കുന്നുണ്ടോ എന്നതും സംശയമാണ്!

ഉണ്ടയും ഒപ്പേറഷന്‍ ജാവയും തല്ലുമാലയുമൊക്കെ അയാള്‍ ഭംഗിയോടെ നിറഞ്ഞാടിയ സിനിമകള്‍ കൂടിയാണ്! കഥാപത്രങ്ങള്‍ക്കാവശ്യമായ പക്വതകള്‍ നല്‍കുന്നതില്‍ അയാള്‍ക്ക് അപാര കഴിവുണ്ട്!വ്യത്യസ്തമായ കഥാപത്രങ്ങള്‍ ചെയ്യുവാന്‍ അപാരമായ വിശാലതയുമുണ്ട്!എന്നാല്‍ നെപോട്ടിസം നിലയുറപ്പിക്കുന്ന സിനിമാവ്യവസായത്തില്‍ അര്‍ഹിക്കുന്നത് ലഭ്യമാകാത്ത ഒരാളായി ചുരുങ്ങി പോവുകയാണോ ലുക്മാനെന്ന് സംശയിക്കേണ്ടിയിരിക്കുന്നു!

വര്ഷങ്ങള്‍ക്ക് ശേഷമെന്ന സിനിമയിലെ ഫാന്‍സി ഡ്രസ്സ് വേഷം കെട്ടിനും അപക്വമായ നിലവാരമില്ലാത്ത അഭിനയത്തിനും ഒട്ടും കണ്വിന്‌സ് ആകാത്ത സംഭാഷണ ശൈലിക്കൊക്കെയുമാണ് ധ്യാന്‍ ശ്രീനിവാസനൊക്കെ പ്രശംസിക്കപ്പെട്ടത്! എന്നാല്‍ അഞ്ചകള്ള കോക്കാന്‍ എന്ന സിനിമയിലെ ലുക്മാന്റെ പ്രകടനമോ ശ്രദ്ധിക്കാതെയോ പരാമര്ശിക്കപ്പെടാതെയോ പോകുന്നു! ദയനീയതയും അതില്‍ നിന്നും മാറി വരുന്ന ഭാവമാറ്റത്തെയൊക്കെ അനായാസവും രസകരവുമായാണ് അയാള്‍ അവതരിപ്പിച്ചിരിക്കുന്നത്! അയാളിലെ നടനാഭാവങ്ങളൊക്കെ ഇനിയുമെത്രയോ ദൂരങ്ങളിലേക്ക് സഞ്ചരിക്കേണ്ടതുമാണ്!

ലുക്മാന്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ matured ആയിക്കൊണ്ടിരിക്കുന്നത് സിനിമാലോകം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്! സൗദി വെള്ളയ്ക്കയിലെ അവസാനഭാഗത്ത് ‘ ഞാനൊരു ബണ്ണും ചായയും വാങ്ങി തരട്ടെ ഉമ്മാ ‘ എന്ന് പറയുന്ന സീനൊക്കെ ഇപ്പഴും ഓര്‍മയിലുണ്ട്! അയാള്‍ കൃത്രിമങ്ങളൊന്നുമില്ലാതെയാണ് അഭിനയിച്ച് വച്ചത് തന്നെയും! ഇന്നിപ്പോള്‍ ഒരു പോലീസ് കഥാപാത്രത്തെയും അയാളിലെ ഭയത്തെയും നിസ്സഹായതയെയും മാറിവരുന്ന ഭാവങ്ങളെയും അത്‌പോലെ തന്നെ ഗംഭീരമാക്കിയിട്ടുണ്ട്!
അഞ്ചകള്ളകൊക്കാന്റെ മെയ്ക്കിങ്ങും ലുക്മാന്റെ നോട്ടവുമൊക്കെ ഇഷ്ട്‌പെട്ടു! എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu