‘മതം ഒരു രാജ്യത്തിന്റെ ഭരണഘടനയെ ഭരിച്ചാല്‍ ആ രാജ്യം ഇന്ത്യ ആണേലും പാകിസ്ഥാന്‍ ആണെലും തകരുമെന്ന കൃത്യമായ നിലപാടുള്ള സിനിമ!!

Follow Us :

നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവാണ് ‘മലയാളി ഫ്രം ഇന്ത്യ’ എന്ന് തന്നെ ആരാധകലോകം പറയുന്നു. ചിത്രം ശക്തമായ രാഷ്ട്രീയ പ്രമേയമാണ് പങ്കുവയ്ക്കുന്നത്.

നാടിനും വീടിനും ഗുണമില്ലാത്ത ആല്‍പ്പറമ്പില്‍ ഗോപിയായാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്. ചിത്രത്തിനെ കുറിച്ച് സനല്‍ കുമാര്‍ പത്മനാഭന്‍ മൂവി ഗ്രൂപ്പില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.

ആദ്യ ചിത്രങ്ങള്‍ ആയ
ക്വീന്‍ പോലെ ..
ജന ഗണ മന പോലെ .
അല്ലെങ്കില്‍ അതിനേക്കാള്‍ ഉച്ചത്തില്‍ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ്
ഡിജോ യുടെ മൂന്നാമത്തെ സിനിമയും …..

‘മതം ഒരു രാജ്യത്തിന്റെ ഭരണഘടനയെ ഭരിച്ചാല്‍ ആ രാജ്യം ഇന്ത്യ ആണേലും പാകിസ്ഥാന്‍ ആണെലും തകരുമെന്ന’കൃത്യമായ നിലപാടുള്ള സിനിമ …..

കള്ളം പറഞ്ഞാലും ചീത്ത പറഞ്ഞാലും സഹിക്കാം, ഒരു പക്ഷെ കേട്ടില്ലെന്ന് വക്കാം, പക്ഷെ വര്‍ഗീയത പറഞ്ഞാല്‍ കരണം നോക്കി ഒന്നു കൊടുത്തേക്കണമെന്ന നയം വ്യക്തമാക്കുന്ന സിനിമ ….

പരിശുദ്ധ ഖുറാനിലെ ആദ്യ വാക്ക് ഐക്ര എന്നാണെന്നും അതിന്റെ അര്‍ഥം വായിക്കുക എന്നാണെന്നും ആയുധമെടുക്കുക എന്നല്ലെന്നും തുറന്നു പറയുന്ന സിനിമ ……

ശരാശരിയിലും താഴെ പോയ ആദ്യ പകുതിയും എക്‌സ്ട്രാ ഓര്‍ഡിനേറി ഫീല്‍ നല്‍കിയ രണ്ടാം പകുതിയും കൂടി ‘മലയാളി ഫ്രം ഇന്ത്യ’ യില്‍ നിന്നും ലഭിച്ചത് ശരാശരിയിലും മുകളില്‍ നില്‍ക്കുന്നൊരു തീയറ്റര്‍ അനുഭവം …….??????

പോസിറ്റീവ് :

വിനീത് ശ്രീനിവാസന്‍ പറഞ്ഞത് പോലെ ‘ചില ഏരിയയില്‍ നിവിനെ വെല്ലാന്‍ വേറെ ആരുമില്ല’ എന്നത് ശരി വക്കുന്നത് പോലെ സിനിമയെ പെര്‍ഫോമന്‍സ് കൊണ്ടു ഒരിക്കല്‍ കൂടി തന്റെ പേരിലേക്ക് മാറ്റുന്ന നിവിന്‍ ….

രണ്ടാം പകുതിയിലെ ജെക്‌സ് ബിജോയ് യുടെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ….

പിന്നെ സിനിമ പറയുന്ന ‘ആയുധമെടുക്കാതെ, വായിച്ചു പഠിച്ചു വിജയിക്കുക ‘ എന്ന കിടിലന്‍ ആശയവും …..
നെഗറ്റീവ് :

പ്രത്യേകിച്ചൊരു ഫീലും നല്‍കാനാകാതെ പോയ പാട്ടുകള്‍ …..

‘സംഖി’ കള്‍ക്കും ‘സുടാപ്പി’ കള്‍ക്കും കൊട്ടുവാനായി ചുമ്മാ തിരക്കഥയില്‍ എഴുതി ചേര്‍ത്ത, സിനിമ ഡിമാന്‍ഡ് ചെയ്യാത്ത സീനുകള്‍ …

റേറ്റിംഗ് : 3.5/5…

കട്ട പോസിറ്റീവ് : ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടു 11 വര്‍ഷങ്ങള്‍ ആയിട്ടും ഇന്നും ഈ ഗെയിം നേ പ്രണയിക്കുന്നവരുടെ ഉള്ളില്‍ ദൈവം ആയി നില്‍ക്കുന്ന മനുഷ്യനെ പ്‌ളേയ്സ് ചെയ്ത രീതി