ഒരുപാട് ചിരിപ്പിച്ചു..കുറെ കയ്യടിപ്പിച്ചു..അവസാനം കണ്ണ് നയിപ്പിച്ചു!!

നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശേഷം ഷാരിസ് മുഹമ്മദ് എഴുതി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫനാണ് ചിത്രം നിര്‍മ്മിച്ചത്. തിയ്യേറ്ററില്‍ മികച്ചാഭിപ്രായം തേടി മുന്നേറുകയാണ് ചിത്രം. ചിത്രം തിയ്യേറ്ററിലെത്തി ഒരു ദിവസം പിന്നിട്ടപ്പോഴേ 8കോടി കലക്ഷന്‍ നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിനെ കുറിച്ച് റിച്ചാര്‍ഡ് ജോയി പങ്കുവച്ച കുറിപ്പിങ്ങനെയാണ്. മലയാളായി വികാരവും അഭിമാനവും തോന്നിയെന്നാണ് റിച്ചാര്‍ഡ് പറയുന്നത്.

മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുടെ ഏറ്റവും വലിയ അട്രാക്ഷന്‍ അല്ലേല്‍ പൊട്ടന്‍ഷ്യല്‍ അതിന്റെ പേര് തന്നെയാണ്.. ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും ഒരുപോലെ കണക്ടാവുന്ന പേരാണ് പ്രേക്ഷന് എന്ന നിലയില്‍ എന്നെയും ആകര്‍ഷിച്ചത്.. ഒപ്പം ടീസര്‍ തന്ന പ്രതീക്ഷയും ഡിജോ- ഷാരിഷ് കൂട്ടുകെട്ടിലുള്ള വിശ്വാസവും ഉണ്ടായിരുന്നു പക്ഷെ റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ തന്നെ വന്ന ചില നെഗറ്റീവ് അഭിപ്രായങ്ങള്‍ കണ്ടതുകൊണ്ട് എന്നിലെ പ്രേക്ഷകന്റെ പ്രതീക്ഷകളെ വല്ലതെ പിറകോട്ട് അടിച്ചു..! അങ്ങനെ തീയേറ്ററില്‍ കാണാതെ ott യില്‍ കാണാമെന്ന തീരുമാനത്തിലിരിക്കെ ഇന്നലെ അവിചാരിതമായി സുഹൃത്തിനൊപ്പം സിനിമ കണ്ടത്.

ഇന്ന് ഈ പോസ്റ്റ് ഇടാന്‍ കാരണവും അത് തന്നെ ആണ്.. ശക്തമായ രാഷ്ട്രീയം പറയുന്നതുകൊണ്ടാണോ അറിയില്ല ഈ സിനിമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് സംഘടിതമായ ഡീഗ്രേഡിങ് ആണെന്ന് സിനിമ കണ്ടിറങ്ങിയപ്പോള്‍ തോന്നി.. കാരണം ഇതൊരിക്കലും ഒരു മോശം സിനിമയല്ല.. പിന്നെന്തിനാവും ഇങ്ങനൊരു അറ്റാക്ക്.. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയുടെ വിഷവും കൊണ്ടുവന്നാല്‍ അതിന്റെ സ്ഥാനം ചവറ്റുകുട്ടയില്‍ ആണെന്ന് തുറന്നു കാണിക്കുന്ന സിനിമയാണ് മലയാളി ഫ്രം ഇന്ത്യ. അതെന്തായാലും കൊള്ളേണ്ട ഇടത്ത് കൊണ്ടിട്ടുണ്ട്

ചിത്രം എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ഒരുപാട് ചിരിപ്പിച്ചു കുറെ കയ്യടിപ്പിച്ചു അവസാനം ചെറുതായൊന്നു കണ്ണ് നയിപ്പിച്ചു. രാഷ്ട്രീയം, വര്‍ഗീയത, സൗഹൃദം തുടങ്ങി ഒരുപാട് വിഷയങ്ങള്‍ പറഞ്ഞു പല ഇമോഷന്‍സിലൂടെയാണ് സിനിമയുടെ പോക്ക് എന്നാല്‍ ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ മനുഷ്യത്വം സ്‌നേഹം എന്നതിലേക്ക് ചേര്‍ത്തുവച്ചതും ഏറെ ഇഷ്ടപ്പെട്ടു ഒപ്പം ചെറിയൊരു മലയാളായി വികാരവും അഭിമാനവും തോന്നി.. നിവിന്‍ പോളിയുടെ പെര്‍ഫോമന്‍സ് എടുത്ത് പറയേണ്ടതാണ്..

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

32 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago