മലയാള സിനിമയിലെ പെണ്ണുങ്ങളേ കാണാന്‍ ഫ്‌ലൈറ്റ് ടിക്കറ്റൊന്നും എടുക്കണ്ട…മന്ദാകിനിക്കൊരു ടിക്കറ്റെടുത്താലും മതി!!

Follow Us :

അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും പ്രധാന വേഷത്തിലെത്തിയ ‘മന്ദാകിനി’ തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്. കല്യാണദിവസം അരങ്ങേറുന്ന ഒരുപിടി സംഭവങ്ങളിലൂടെ രസകരമായൊരു യാത്രയാണ് മന്ദാകിനി.

വിനോദ് ലീലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അല്‍ത്താഫും അനാര്‍ക്കലിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വിവാഹത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. പ്രീഹൈപ്പുകളൊന്നും നല്‍കാതെയെത്തിയ ചിത്രം വളരെ പെട്ടെന്നാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ബോക്‌സോഫീസില്‍ ചിത്രം മികച്ച കലക്ഷനും നേടിക്കഴിഞ്ഞു.

ചിത്രത്തിനെ കുറിച്ച് സോഷ്യലിടത്ത് മികച്ച പ്രതികരണങ്ങളാണ് നിറയുന്നത്. വിപിന്‍ സുജാത ദാസ് ചിത്രത്തിനെ കുറിച്ച് പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. മലയാള സിനിമയിലെ പെണ്ണുങ്ങളേ കാണാന്‍ ഫ്‌ലൈറ്റ് ടിക്കറ്റൊന്നും എടുക്കണ്ട…മന്ദാകിനിക്കൊരു ടിക്കറ്റെടുത്താലും മതി, എന്നാണ് വിപിന്‍ പറയുന്നത്.

എന്റമ്മോ, എന്റളിയോ!
ചിരിച്ച് ചിരിച്ച് ഒരു വഴിയായി.
മന്ദാകിനി!

കിട്ടുവാന്നേ ഇങ്ങനൊരളിയനേ കിട്ടണം.
മലയാള സിനിമയിലെ പെണ്ണുങ്ങളേ കാണാന്‍ ഫ്‌ലൈറ്റ് ടിക്കറ്റൊന്നും എടുക്കണ്ട… മന്ദാകിനിക്കൊരു ടിക്കറ്റെടുത്താലും മതി!
പ്രപഞ്ചത്തിലെ ഏറ്റവും വല്യ പോരാളി അമ്മ തന്നെ! എല്ലാവര്‍ക്കും ശ്രീ രാജ രാജലക്ഷ്മി അധോലോകത്തേക്ക്, അല്ല ഡ്രൈവിങ് സ്‌കൂളിലേക്ക് സ്വാഗതം!
വന്നവരും നിന്നവരും ലേറ്റായി വന്നവരും, എന്തിന്, കിടന്നുറങ്ങി അഭിനയിച്ചവര്‍ പോലും ഒരു ഗ്യാപ്പ് തരാതെ ഇങ്ങനെ ചിരിപ്പിച്ചു ചിരിപ്പിച്ച് അങ്ങനെ ഒരു പടം! എന്നാണ് വിപിന്‍ മൂവി ഗ്രൂപ്പില്‍ പങ്കുവച്ചത്.