കുടുംബത്തിൽ കൈക്കരുത്തില്ലാത്ത സ്ത്രീകൾ ഇല്ലാത്തതിന്റെ കുഴപ്പമാണ്, വൈറലായി പോസ്റ്റ്

മലയാളത്തിന്റെ പ്രിയനായകൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്, ഭാര്യ സുപ്രിയ പകർത്തിയ ചിത്രത്തിന് സൺ, സാൻഡ്, ആൻഡ് സാൾട്ട് ആൻഡ് പെപ്പർ,” എന്നൊരു ക്യാപ്ഷനോട് കൂടിയാണ് പൃഥ്വി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്.  ചിത്രം വൈറലായതിനു പിന്നാലെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. നിരവധി അഭിപ്രായങ്ങൾ ഉയർന്ന ചിത്രത്തെക്കുറിച്ചുള്ള ഒരു പുതിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത്. സോഷ്യൽ മീഡിയയിലെ കുലസ്ത്രീ- കുലപുരുഷന്മാർക്ക് ചുട്ടമറുപടി നൽകുന്ന പോസ്റ്റ് അധ്യാപകൻ കൂടിയായ നിതിൻ കണ്ണൻ ആണ് എഴുതിയത്.

മലയാളത്തിൻറെ മഹാനായ നടൻ പൃഥ്വിരാജ് സുകുമാരൻ സാമൂഹ്യ മാധ്യമത്തിൽ പങ്കിട്ട ഫോട്ടോയാണിത് സ്വന്തം സ്വകാര്യ ഫോട്ടോ അതിൻറെ അളവ് എന്താണെങ്കിലും സ്വന്തം പങ്കാളിക്ക് സ്വകാര്യമായി നൽകുന്നതിൽ തെറ്റു കാണുന്നില്ല, പക്ഷേ സ്ത്രീകളും മറ്റുമുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇത്തരത്തിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശം, പടം കുറയുമ്പോൾ തുണിയുടെ അളവു കുറച്ച് അവസരങ്ങൾ ഉണ്ടാക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാൻ മിനിമം കോമൺസെൻസ് മതിയാകും.

ഇത്തരക്കാർ തന്നെയാണ് നാളെ മീടൂ ക്യാമ്പയിനുകളുമായി ഇറങ്ങുന്നത് സ്വന്തം ആൺ ശരീരത്തിന്റെ നഗ്നത കാണിച്ച് സ്ത്രീകളെ പ്രലോഭിപ്പിക്കുക, അവർ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ പിന്നീട് മീറ്റുകളും പത്രസമ്മേളനങ്ങളും ചാനൽ മുറികൾ കേറി ഇറങ്ങലുകളും ഇരവാദങ്ങളുമൊക്കെയായി കലാശക്കൊട്ട് തുടങ്ങുകയായി.
മിസ്റ്റർ പൃഥ്വിരാജ് നിങ്ങളെന്ന നടനെ ബഹുമാനിക്കുപോഴും ലജ്ജ തോന്നുന്നു നിങ്ങളെന്ന പുരുഷനെ കുറിച്ചോർത്ത്. കുടുംബത്തിൽ കൈക്കരുത്തില്ലാത്ത സ്ത്രീകൾ ഇല്ലാത്തതിന്റെ കുഴപ്പമാണിത്, ഇതുപോലുള്ളവരെയോക്കെ കയറൂരി വിടുന്ന ഭാര്യയെയും ആ വീട്ടുകാരെയും ആണ് പറയേണ്ടത്,

ഇത്തരത്തിലുള്ള വികലമായ വെസ്റ്റേൺ സംസ്കാരത്തെ അഭിമാനത്തോടെ അനുകരിക്കുന്ന ഇത്തരക്കാരോട് പറയാനുള്ളത് നിങ്ങളുടെ മഹത്തായ വെസ്റ്റേൺ സംസ്കാരം പൂത്തു വിളയുന്ന പല യൂറോപ്യൻ രാജ്യങ്ങളും കൊറോണ എന്ന മഹാവ്യാധിയിൽപ്പെട്ട് ആടി ഉലഞ്ഞപ്പോൾ നമ്മുടെ ഇന്ത്യ പിടിച്ചുനിന്നത് ഈ നാട് പിന്തുടരുന്ന ശ്രേഷ്ഠമായ ഭാരതീയ സംസ്കാരവും അതിന്റെ പൈതൃകവും ഒന്ന് കൊണ്ടു മാത്രമാണെന്ന് ഓർത്താൽ നന്ന്.കുളിമുറിയിൽ നിൽക്കുമ്പോൾ പോലും നല്ല കസവു മുണ്ടും ഷർട്ടും ധരിച്ച് നിൽക്കുന്നതാണ് കുടുംബത്തിൽ പിറന്ന ആണുങ്ങളുടെ ലക്ഷണമെന്ന് ഇത്തരത്തിൽ ഉള്ളവരോട് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കിയാൽ നാളെ അവരുടെ കണ്ണീരു നമുക്ക് കാണേണ്ടിവരില്ല എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago