എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ 

Follow Us :

പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ കനി കുസൃതിയും, ദിവ്യ പ്രഭയും കാന്‍ വേദിയിലെത്തിയത് വലിയ രീതിയിൽ ചർച്ച ആയ സംഭവമായിരുന്നു, കാന്‍ ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ബാഗുമായി നടി കനി കുസൃതി എത്തിയതാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്, എന്നാൽ കനി കാൻ ഫെസ്റ്റിവലിൽ തണ്ണീർമത്തൻ ബാ​ഗുമായി എത്തിയത് അറ്റൻഷൻ സീക്കിങിന്റെ ഭാ​ഗം മാത്രമാണെന്ന് പറയുകയാണ് ബി​ഗ് ബോസ് താരം  ഫിറോസ് ഖാൻ

വേദികൾ കിട്ടിയിട്ടും സ്വന്തം രാജ്യത്തെ പല കാര്യങ്ങളിലും വാ തുറക്കാത്തവരാണ് കനി, കാനിന്റെ റെഡ് കാർപ്പറ്റ് ഒരുപാട് പേരുടെ ശ്രദ്ധ ആകർഷിക്കുന്ന സ്ഥലമാണ്. അതിൽ പങ്കെടുക്കുന്ന എല്ലാവർക്കും മൂന്ന് ദിവസത്തെ ക്ലാസുണ്ടാകാറുണ്ട്. ആ മൂന്ന് ദിവസത്തെ ക്ലാസിന്റെ ഉദ്ദേശം ആ വേദിയിൽ രാഷ്ട്രീയം, മതം എന്നിവ സംസാരിക്കാൻ പാടില്ല എന്നതാണ്. അങ്ങനെ ഒരു സ്ഥലത്താണ് പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു തണ്ണീർ മത്തൻ ബാ​ഗുമായി പ്രത്യക്ഷപ്പെടുന്നത്.അവർ  നാടിന് വേണ്ടി സംസാരിക്കുന്നയാളാണെങ്കിൽ അപ്പോഴൊന്നും ഇന്ത്യയിലെ ഒരു വിഷയത്തെ കുറിച്ച് അവർ എന്തുകൊണ്ട് സംസാരിച്ചില്ല. ഫിറോസ് ചോദിക്കുന്നു

സ്വയം നന്നായിട്ടല്ലേ വീട്ടുകാരെയും നാട്ടുകാരെയും നന്നാക്കേണ്ടത്. അങ്ങനൊരു പോളിസി പണ്ടേയുള്ളതല്ലേ. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ശൗചാലയം എന്നത്. കേരളത്തിൽ അത്രത്തോളം ഇല്ലെങ്കിലും നോർത്ത് ഇന്ത്യയിലൊക്കെ ഈ പ്രശ്നമുണ്ട്. കക്കൂസ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു സാധനമാണ്. പക്ഷെ എന്തുകൊണ്ട് അവർ ഒരു കക്കൂസിന്റെ ബാ​ഗുമായി മറ്റ് വേദികളിൽ വന്നിട്ടില്ല. മറ്റെവിടെയും പ്രതികരിക്കാത്ത ഒരാൾ കാനിൽ ചെയ്തത് ഒരു അറ്റൻഷൻ സീക്കിങ് തന്നെയാണ്.അവരെ എല്ലാവരും അനുകൂലിച്ച് സംസാരിച്ചപ്പോൾ താൻ പ്രതികൂലിച്ചതിനെ നിങ്ങൾ അറ്റൻഷൻ സീക്കിങ്ങായി കണ്ടാലും ഒരു പ്രശ്നവുമില്ല ഫിറോസ് പറയുന്നു യൂട്യൂബ് ചാനലിനെ നൽകിയ അഭിമുഖത്തിലാണ് ഫിറോസ് ഈ കാര്യം വിമർശിച്ചത്