തന്മാത്രയെ പ്രേക്ഷകർ നെഞ്ചിലേറ്റിയിട്ട് ഇന്നേക്ക് പതിനഞ്ച് വർഷങ്ങൾ!

മലയാള സിനിമയിൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ ബ്ലെസി-മോഹൻലാൽ  കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളു. എന്നാൽ അവയെല്ലാം തന്നെ മലയാളി പ്രേഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു എന്ന് മാത്രമല്ല  അവ ഇന്നും  പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രമാണ് തന്മാത്ര. ചിത്രം റിലീസ് ആയിട്ട് ഇന്നേക്ക് പതിനഞ്ചു വര്ഷം തികയുകയാണ്. 2005 ഡിസംബർ 16 നു ആണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ദിവസങ്ങളോളം ചിത്രം നിറഞ്ഞ സദസ്സിന് മുന്നിൽ പ്രദർശനം നടത്തി എന്ന് മാത്രമല്ല മലയാള സിനിമയിൽ എന്നെന്നും ഓർക്കാൻ കഴിയുന്ന ഒരു മനോഹരചിത്രം കൂടിയായി ഇത് മാറി.

Thanmatra

മോഹൻലാൽ എന്ന മഹാനടന്റെ അഭിനയ മികവ് ഈ ചിത്രത്തിൽ തെളിഞ്ഞു കാണുന്നുണ്ട്. കണ്ണുകൾ ഈറനണിയാതെ ഒരു മലയാളിക്കും ഇന്നും ഈ ചിത്രം കാണാൻ കഴിയില്ല. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ലഭിച്ചു. അൾഷിമേഴ്സ് എന്ന രോഗത്തിന്റെ അവസ്ഥ എത്രത്തോളം ഭീകരതയും ബുദ്ധിമുട്ടുകളും പ്രേഷകരുടെ മുന്നിലേക്ക് അതിന്റെ പൂർണ്ണതയിൽ എത്തിക്കാം മോഹങ്ങൾ എന്ന മഹാനടന് കഴിഞ്ഞു. മോഹൻലാലിനൊപ്പം മികച്ച പ്രകടനങ്ങൾ ആണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കാഴ്ച വെച്ചത്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വലിയ വിജയവും. നടി മീര വാസുദേവൻ ആണ് ചിത്രത്തിൽ നായികാവേഷത്തിൽ ഏത്തിയത്. ആ ഒരു ഒറ്റ ചിത്രം മാത്രം മതിയായിരുന്നു മീരയെ ഇന്നും പ്രേക്ഷകർക്ക് ഓർക്കാൻ.

Thanmatra

ഒരു എഴുത്തുകാരന്റെ മനസുകാണാനും ഒരു കഥയെയും അതിന്റെ സാധ്യതകളെയും ആഴത്തിൽ മനസിലാക്കാനും മോഹൻലാൽ എന്ന ആ അതുല്യ പ്രതിഭയ്ക്ക് സാധിക്കുമെന്നുമുള്ളതിന്റെ തെളിവാണ് ഈ ചിത്രത്തിന്റെ വിജയം. ചിത്രത്തിലെ  അഭിനയമികവ് കൊണ്ട് മോഹൻലാൽ  ദേശിയ അവാർഡ് നോമിനേഷൻ പട്ടികയിൽ എത്തപ്പെടുകയുണ്ടായി. എന്നാൽ വിധിയിൽ പക്ഷാഭേദം ഇല്ലായിരുന്നുവെങ്കിൽ മോഹൻലാൽ ആ പുരസ്‌കാരത്തിന് അർഹനായിരുന്നുവെന്ന് വിമർശകർ ഇന്നും വിശ്വസിക്കുന്നു.

Thanmatra

“ഇനിയും  ഒരുപാട് നല്ല സിനിമകൾ പ്രേഷകർക്ക് സമ്മാനിക്കാൻ മോഹൻലാൽ-ബ്ലെസി കൂട്ടുകെട്ടിന്  സാധിക്കും എന്ന വിശ്വാസത്തിൽ പ്രേക്ഷകർ ഇവരുടെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ.”

Sreekumar R