വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഹൃദയം റി- റിലീസിനെത്തുന്നു. വാലന്റൈൻഅനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10മുതലാകും സിനി റിലീസ് ചെയ്യുകയെന്ന് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം അറിയിച്ചു. ചെന്നൈ, ബാംഗ്ലൂർ, കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലാകും ഹൃദയം സിനിമയുടെ ആദ്യ റിലീസ്.
50 കോടി രൂപയോളം ചിത്രം കളക്ഷൻ നേടിയിരുന്ന സിനിമയാണ് ഹൃദയം. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ഹൃദയത്തിൽ നായികമാരായെത്തിയത്. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായിട്ടാണ് പ്രണവ് ചിത്രത്തിൽ വേഷമിട്ടത്. അരുൺ നീലകണ്ഠൻ കടന്നു പോവുന്ന 17 വയസ് മുതൽ 30 വയസ് വരെയുള്ള കഥയാണ് ഹൃദയം പറയുന്നത്. സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിർമിച്ചത്. മെറിലാന്റ് സിനിമാസിന്റെ എഴുപതാം വർഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണ് ഹൃദയം. മോഹൻലാൽ ചിത്രം സ്ഫടികം റീ റിലീസ് ചെയ്തതിന് പിന്നാലെ പ്രണവിന്റെ ചിത്രം റീ റിലീസ് ചെയ്യുന്നതിന്റെ ആഘോഷത്തിലാണ് ആരാധകർ. അതേ സമയം വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇംഗ്ലീഷിൽ നിന്നും ടൈറ്റാനിക്കും തമിഴിൽ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെയും ഹിന്ദിയിൽ ഷാരൂഖിന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയും തമാഷയും റി- റിലീസ് ചെയ്യുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…