പാന്‍ ഇന്ത്യന്‍ ആക്ടര്‍ പ്രഭാസിന്റെ സിനിമാ പ്രദര്‍ശനത്തിനിടെ ആരാധകരുടെ അതിര് കവിഞ്ഞ ആവേശം, തീയറ്ററിന് തീപിടിച്ചു. പ്രിയ താരത്തിന്റെ സിനിമാ പ്രദര്‍ശനത്തിനിടെ ആരാധകര്‍ ആവേശത്തില്‍ തീയറ്ററിനുള്ളലില് വെച്ച് പടക്കം പൊട്ടിച്ചതോടെയാണ് തീപ്പിടുത്തം ഉണ്ടായത്. പശ്ചിമ ഗോദാവരിയിലെ തഡെപള്ളിഗുഡത്തുള്ള തിയേറ്ററിലാണ് ആരാധകരുടെ അതിര് കടന്ന ആവേശം വലിയ അപായത്തിലേക്ക് എത്തിച്ചത്.. ഭാഗ്യവശാല്‍ സംഭവസ്ഥലത്ത് ആളപായമില്ല.
പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ സിനിമാ പ്രദര്‍ശനത്തിലാണ് സംഭവം. പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്റെ ‘ബില്ല’ എന്ന സിനിമ വീണ്ടും തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമ കണ്ട ആവേശത്തിലാണ് ആരാധകര്‍ തീയറ്ററിനുള്ളില്‍ വെച്ച് പടക്കം പൊട്ടിച്ചത്. എന്നാല്‍ തീ പെട്ടെന്ന് പടര്‍ന്ന് പിടിക്കുകയായിരുന്നു. സീറ്റുകളില്‍ തീ പടര്‍ന്നു കയറിയതോടെ ആളുകള്‍ ഭയന്ന് പുറത്തേക്കോടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സീറ്റുകളില്‍ തീ പടര്‍ന്നു കയറിയതോടെ കാണികള്‍ ഭയന്ന് പുറത്തേക്കോടുകയായിരുന്നു,
പിന്നീട് തിയേറ്റര്‍ ജീവനക്കാര്‍ കാണികളുടെ തന്നെ സഹായത്തോടെ തീ അണക്കുകയായിരുന്നു. പ്രഭാസ് നായകനായി എത്തിയ ‘ബില്ല’ എന്ന ചിത്രമായിരുന്നു താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇവിടെ പ്രദര്‍ശിപ്പിച്ചത്. പ്രഭാസ് നായകനായി എത്തിയ ‘ബില്ല’ 2009ലാണ് റിലീസ് ചെയ്തത്. അജിത്ത് നായകനായി എത്തിയ തമിഴ് ചിത്രം ‘ബില്ല’യുടെ തെലുങ്ക് റീമേക്ക് ആണ് ചിത്രം. മേഹര് രമേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസ് ഇരട്ട വേഷത്തിലാണ് എത്തിയിരുന്നത്.
അതേസമയം, ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഏറ്റവും വലിയ തുക പ്രതിഫലം സ്വീകരിക്കുന്ന നടനാണ് പ്രഭാസ്. ഈശ്വര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ താരം ഇന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടനാണ്. രാധേ ശ്യാമിന് ശേഷം ആദിപുരുഷ്, സലാര്‍ എന്നിവയാണ് പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…