തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ് താരം കൂടിയായ ഫിറോസ് ഖാന്‍ പറയുകയാണ്. അങ്ങനെ തോന്നാന്‍ തുടക്കം മുതല്‍ തന്നെ കാരണങ്ങളുണ്ട് എന്നും ബിഗ്ബോസില്‍ ലാലേട്ടനെ പോലുള്ള ഒരു അവതാരകന് വലിയ സ്ഥാനമുണ്ട് എന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വലിയ മൂല്യമുണ്ട്, പ്രത്യേകിച്ച് ബിഗ്ഗ്‌ബോസിനകത്ത് നില്‍ക്കുന്ന മത്സരാർത്ഥികളെ സംബന്ധിച്ചെന്നും ഫിറോസ് ഖാന്‍ പറയുന്നു. ബിഗ് ബോസ് എന്ന ഷോയുടെ അവതാരകനായി നില്‍ക്കുമ്പോള്‍ പറയുന്ന വാക്കുകള്‍ സൂക്ഷിക്കണം. ലാലേട്ടാനായതുകൊണ്ട് എന്തും അങ്ങ് പറയാം എന്നുള്ളതല്ല. അസി റോക്കി എന്ന് പറയുന്ന ഒരു മത്സരാർത്ഥി പ്രവോക്ക്ഡ് ആയിട്ടുള്ള ഒരാളാണ് എന്നും ഇങ്ങനെത്തെ ഒരാളെ ബിഗ് ബോസില്‍ കയറ്റിയതില്‍ അതിശയിച്ച് പോയെന്നാണ് പുള്ളിയുടെ സുഹൃത്തുക്കള്‍ പോലും പറയുന്നത് എന്നും റോക്കി എന്ന് പറയുന്ന വ്യക്തി പെട്ടെന്ന് പ്രവോക്ക്ഡ് ആകുന്നയാളും അങ്ങനെത്തെ മൈന്‍ഡുള്ള വ്യക്തിയുമാണെന്നും ഫോറോസ്‌ഖാൻ പറയുന്നു.

Firoz Khan
Firoz Khan

ഇത്തരത്തില്‍ പ്രവോക്ക്ഡ് ആകുകയും തൊട്ടാല്‍ ഇടിക്കുകയും ചെയ്യുന്ന ഒരാളെ ബിഗ് ബോസിലേക്ക് കൊണ്ടു വരാന്‍ പാടില്ലായിരുന്നുവെന്നും ഇത്രയും ടെസ്റ്റുകളൊക്കെ കഴിഞ്ഞ് കൊണ്ടുവരുന്നതല്ലേ എന്നും ഫിറോസ് ഖാൻ ചോദിക്കുന്നു. റോക്കി യഥാർത്ഥ ജീവിതത്തിലും ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഇടിക്കുന്ന ആളാണെന്നാണ് തനിക്ക് അറിയാന്‍ സാധിച്ചതെന്നും വാക്കുകള്‍ കൊണ്ട് പ്രതിരോധിക്കാമെങ്കിലും ഫിസിക്കിലായി ഇടിക്കാതിരിക്കലാണ് വിജയമെന്നും ഫിറോസ് ഖാൻ വ്യക്തമാക്കി. അദ്ദേഹത്തെ സംബന്ധിച്ച് മെന്റലി മാസ് രീതിയിലാണ് പുള്ളിയുടെ ഗെയിം പോയിക്കൊണ്ടിരുന്നത്. എപ്പോഴും ചെന്നിട്ട് പലരേയും ഇടിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആരേയും ഇടിക്കുന്നില്ലായിരുന്നു. ഈ വിഷയം പറഞ്ഞ് സഹമത്സരാർത്ഥികള്‍ കളിയാക്കുന്നുണ്ട്. അപ്പോഴാണ് ഒരു വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടനും വന്നിട്ട് പുള്ളിക്ക് എതിരെ പറയുന്നത്. അതായത് നീ ഇങ്ങനെ ഇടിക്കും ഇടിക്കും എന്ന് പറയാതെ അങ്ങ് ഇടിക്കണമെന്നും അല്ലാതെ ഇങ്ങനെ കളിയായി എടുക്കരുതെന്നുമാന് മോഹന്ലാല് പറഞ്ഞത്. ആ സമയത്ത് എല്ലാവരും ചിരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ അത് പുള്ളിയെ ബാധിച്ചുവെന്നും അതുകൊണ്ടാണ് അടുത്ത ദിവസം സിജോയുമായി ആ അടിയുണ്ടായതെന്നും ഫിറോസ് ഖാൻ പറയുന്നു.

ലാലേട്ടന്‍ ജനങ്ങളുടെ പ്രതിനിധിയാണ്. പുറത്ത് ജനങ്ങള്‍ എന്നെ കാണുന്നത് ലാലേട്ടനാണെന്ന് പുള്ളി കരുതിക്കാണുമെന്നും റോക്കി സിജോയെ ഇടിക്കാനുള്ള ഒരു കാരണം ലാലേട്ടനാണെന്നും അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഫിറോസ് ഖാന്‍ പറയുന്നു. ഇനി രണ്ടാമതായി സിബിന്റെ വിഷയം എടുക്കാം. സിബിനേക്കാള്‍ മോശം പ്രസ്താവന നടത്തിയ പലരും അവിടേയുണ്ട്. അത്ര വലിയ മോശം പ്രസ്താവനയൊന്നും സിബിന്‍ അവിടെ നടത്തിയിട്ടില്ല. എന്നിട്ട് മറ്റുള്ളവർക്ക് കൊടുക്കാത്ത ഒരു ഫയറിങ്ങാണ് അദ്ദേഹം സിബിനെതിരെ നടത്തിയത്. അത് പാടില്ലായിരുന്നു. സിബിനെ ഇന്റർവ്യൂവില്‍ തന്നെ അവർക്ക് മനസ്സിലായിക്കാണും. ഒരു ട്രോമയുള്ള വ്യക്തിയാണെന്ന്. അത്തരത്തിലുള്ള ഒരു വ്യക്തിയെ എടുക്കുമ്പോള്‍ ലാലേട്ടനെപ്പോലുള്ളയാള്‍ അത് കരുതണമായിരുന്നുവെന്നും പിന്നെ ഇതുപോലത്തെ രണ്ടു പേരെ എന്തുകൊണ്ട് പൂർണ്ണമായി മനസ്സിലാക്കിയില്ലയെന്നും അങ്ങനെ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നിട്ടും എന്തിന് അവരെ എടുത്തുവെന്ന ചോദ്യമുണ്ട് എന്നും ഫിറോസ് ഖാൻ പറയുന്നു. സിബിന്‍ ചെയ്തിന് കൊടുക്കേണ്ടിയിരുന്ന ശിക്ഷയും അതായിരുന്നില്ലയെന്നും എന്തോ മഹാ അപരാധം ചെയ്തത് പോലെയാണ് അദ്ദേഹത്തെ ശിക്ഷിച്ചത് എന്നും ഇത്രയും ആളുകള്‍ വന്നതില്‍ മനോഹരമായി ഗെയിം കളിച്ച വ്യക്തിയായിരുന്നു സിബിനിന്നും ഫിറോസ് ഖാൻ കൂട്ടിച്ചേർത്തു. സിബിൻ ബുദ്ധിപരമായി ഗെയിം കളിച്ചു.

അങ്ങനെയുള്ള ഒരാളെയാണ് ഒരു ചെറിയ കാര്യം ചെയ്തതിന് മാനസികമായി പീഡിപ്പിച്ചത്. മാത്രമല്ല ഈ സീസണിലേത് മോഹന്‍ലാലിന്റേത് ഏറ്റവും മോശം ആങ്കറിങ് ആണെന്ന് പറഞ്ഞത് ഈ രണ്ട് കാര്യങ്ങളെ മുന്‍ നിർത്തിയാണെന്നും ഫിറോസ് കൂട്ടിച്ചേർക്കുന്നു. അതേസമയം ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് ഏറ്റവും കൂടുത ചർച്ച ചെയ്യപ്പെട്ട രണ്ട് സംഭവങ്ങളായിരുന്നു സിജോ റോക്കി ഫിസിക്കൽ അസോൾട്ടും സിബിന്റെ വിഷയവും. ഇത്തരത്തിലുള്ള കാര്യനഗളെല്ലാം കൊണ്ട് തന്നെയാണ് സീസൺ സിക്സൊരു സംഭവ ബഹുലമായ സീസൺ ആയിരുന്നുവെന്ന് പറയാൻ കാരണവും.