Film News

ഞങ്ങളുടെ രണ്ടു പേരുടെയും നല്ലതിന് വേണ്ടിയാണ് ഞങ്ങൾ പിരിഞ്ഞത്, ഫിറോസ് ഖാൻ

ഈയ്യടുത്താണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബിഗ്ഗ്‌ബോസ് താരദമ്പതിമാരായ സജ്‌നയും ഫിറോസും വിവാഹമോചിതരായി എന്ന വാര്‍ത്ത പുറത്ത് വന്നത്. ഇരുവരും വിവാഹ മോചനത്തെക്കുറിച്ച് അഭിമുഖങ്ങളും മറ്റും നൽകുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ വഴക്കിട്ട് പിരിഞ്ഞതല്ലെന്നും സൗഹൃദത്തോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നുമാണ് സജ്‌നയും ഫിറോസും പറഞ്ഞത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ചും ഇനിയൊരു പ്രണയത്തിനുള്ള സാധ്യതകളെക്കുറിച്ചും സംസാരിക്കുകയാണ് ഫിറോസ് ഖാൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസ് മനസ് തുറന്നത്. തങ്ങളുടെ ജോഡിയെ ആളുകള്‍ ഇത്രത്തോളം ഇഷ്ടപ്പെട്ടിരുന്നുവെന്ന് പിന്നീടാണ് മനസിലാകുന്നതെന്നും ഇപ്പോഴും പുറത്ത് പോകുമ്പോള്‍ നിങ്ങള്‍ വേര്‍ പിരിയണ്ടായിരുന്നു, ഒരുമിച്ച് നില്‍ക്കുന്നതായിരുന്നു നല്ലതെന്ന് പറയുന്നവരുണ്ട് എന്നാണ് ഫിറോസ് ഖാൻ പറയുന്നത്.

firos and sajna programme

എന്നാ അവര്‍ ബിഗ്ഗ്‌ബോസ് എന്ന ഷോയില്‍ കണ്ടതു വച്ചാണ് അത് പറയുന്നതെന്നും ഫിറോസ് പറയുന്നു. പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് ഞങ്ങളുടെ സൗഹൃദത്തിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന്. ഞങ്ങള്‍ പിരിയുന്നത് ഞങ്ങള്‍ രണ്ടു പേരുടേയും നല്ലത് വേണ്ടിയായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റേതായ ജീവിതം സന്തോഷത്തോടെ ജീവിക്കുന്നു. എന്റെ ജീവിതം ഞാനും സന്തോഷമായി ജീവിക്കുന്നുവെന്നാണ് ഫിറോസ് പറയുന്നത്. മാത്രമല്ല വീണ്ടും ഞങ്ങള്‍ ഒരുമിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ജനങ്ങളെന്നും പക്ഷെ ഇനിയൊരിക്കലും ഞങ്ങള്‍ വീണ്ടും ഒരുമിക്കില്ല എന്നതാണ് അതിലെ യാഥാര്‍ത്ഥ്യമെന്നും തന്റെ ജീവിതത്തില്‍ ഇനിയൊരു വിവാഹമുണ്ടെന്ന് തോന്നുന്നില്ലയെന്നും 99 ശതമാനവും താനത് ആഗ്രഹിക്കുന്നില്ലെന്നുമാണ് താരം പറയുന്നത്. കൂടാതെ പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും ഫിറോസ്ഖാൻ പങ്കുവെക്കുന്നുണ്ട്. പ്രണയം ഭയങ്കര ഇഷ്ടമാണ് തനിക്ക്. പ്രണയം തന്റെ ശ്വാസവും ഹൃദയമിടിപ്പുമാണ്. ദിവ്യമായിട്ടാണ് താന്‍ പ്രണയത്തെ കാണുന്നത്. എന്നാൽ അതുകൊണ്ട് തന്നെ ഞാന്‍ ഒരാളെ പ്രണയിക്കുന്നില്ല.

കാരണം താന്‍ കാണുന്ന ക്വാളിറ്റിയില്‍ പ്രണയത്തെ കാണുന്ന ഒരു പ്രണയിതാവും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ല, ഇനി ജനിക്കാന്‍ പോകുന്നുമില്ലെന്നും ഫിറോസ് ഖാൻ കൂട്ടിച്ചേർത്തു. ഇപ്പോള്‍ ഏതൊരു പെണ്‍കുട്ടിയും പ്രണയിതാവിനെ നോക്കുന്നത് സാമ്പത്തികമായി സുരക്ഷിതമാണോ എന്നാണെന്നും അവിടെ പ്രണയത്തിനല്ല, പണത്തിനാണ് പ്രഥമ പരിഗണന. രണ്ടാമത്തേത് ബാഹ്യമായ സൗന്ദര്യമാണെന്നും എന്നാൽ അതിലുപരിയാണ് ആന്തരികമായ സൗന്ദര്യമെന്നും ഇപ്പോൾ അതൊക്കെ ആരും നോക്കുന്നില്ലായെന്നും ഇന്ന് അതൊക്കെ ഫിലോസഫിയായി പറയുക മാത്രമാണെന്നും ഫിറോസ് ഖാൻ വ്യക്തമാക്കി. താന്‍ ആഗ്രഹിക്കുന്ന പ്രണയം ഉള്ളിലായിരിക്കണം. അവിടെ പണമുണ്ടോ ഇല്ലയോ, കാണാന്‍ രസമുണ്ടോ ഇല്ലയോ എന്നതല്ല. യഥാര്‍ത്ഥ പ്രണയത്തില്‍ ഓരോ നിമിഷവും പ്രണയിക്കുന്ന ആളെ മിസ് ചെയ്യുമെന്നും ഹൃദയം പോലെ തന്നെ എപ്പോഴും കൂടെ തന്നെയുണ്ടാകണമെന്ന് തോന്നുമെന്നും ഫിറോസ് ഖാൻ പറയുന്നു. അതേസമയം ബിഗ്ബോസിലൂടെ മലയാളികളുടെ പ്രിയങ്കരരായി മാറിയ താരങ്ങളായിരുന്നു ഫിറോസ് ഖാനും സജ്‌നയും. ദമ്പതിമാരായ ഇരുവരും ഒരുമിച്ചാണ് ബിഗ് ബോസിലെത്തുന്നത്.

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു ഇരുവരും. വന്ന് കയറിയ നിമിഷം മുതല്‍ക്കു തന്നെ വലിയ ഓളമുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഷോയുടെ നിയമം തെറ്റിച്ചതിന് പുറത്താക്കപ്പെട്ടുവെങ്കിലും ആരാധകരെ നേടാന്‍ ഇരുവര്‍ക്കുമായിരുന്നു. മാത്രമല്ല ഇരുവരുടെയും വിവാഹ മോചന വർത്തകളെക്കുറിച്ചും അടുത്തിടെ പല തരത്തിലുള്ള ഗോസ്സിപ്പുകൾ പരന്നിരുന്നു. സജ്‍നയാണ് വിവാഹ മോചന വാർത്ത വെളിപ്പെടുത്തിയത്. വ്യക്തിപരമായ കാര്യങ്ങൾ കാരണമാണ് പിരിയുന്നതെന്നും ഒത്തുപോകാൻ ആകില്ലെന്ന് ഉറപ്പായതിനാലാണ് തീരുമാനമെന്നും രണ്ടുപേരും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും പിരിയാൻ കാരണക്കാരൻ ബിഗ് ബോസ് താരം കൂടിയായ ഷിയാസ് കരീം ആണെന്ന തരത്തിലുള്ള പ്രചരണങ്ങളും അതിനോട് അനുബന്ധിച്ച് പുറത്തുവന്നിരുന്നു. അത്തരത്തിലുള്ള ആരോപണങ്ങൾക്ക് മറുപടിയായി ഷിയാസ് കരീമും പ്രതികരിച്ചിരുന്നു. സജ്ന ഫിറോസ് വിഷയത്തിൽ ഞാൻ വില്ലനല്ലെന്നും ഒരു ഷോയിലും കോഴിക്കോട് ഒരു പരിപാടിയിൽ വെച്ചും സജ്നയെ താൻ രണ്ട് തവണ മാത്രമാണ് കണ്ടതെന്നും ഫിറോസിനേയും അതുപോലെ ഒരു തവണ മാത്രമാണ് കണ്ടതെന്നും തനിക്ക് അവരെ വ്യക്തിപരമായി അറിയില്ലായെന്നും സജ്നയുടെ അഭിമുഖം കണ്ടപ്പോഴാണ് അവർ വേർപിരിഞ്ഞുവെന്ന് പോലും താൻ അറിയുന്നതെന്നൊക്കെയാണ് അന്ന് ഷിയാസ് കരീം വ്യക്തമാക്കിയത്.

Devika Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago