ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ 

Follow Us :

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഫിറോസ് ഖാൻ.മലയാളത്തില്‍ മോഹന്‍ലാലിനേക്കാള്‍ മികച്ച അവതാരകന്‍ വേണമെങ്കില്‍ ഹിന്ദിയില്‍ നിന്നും സല്‍മാന്‍ ഖാനെ ഇങ്ങോട്ട് കൊണ്ടുവരേണ്ടി വരു൦. അദ്ദേഹം നല്ലൊരു അവതാരകനാണ്, മലയാളത്തില്‍ മോഹന്‍ലാലിന് പകരം അങ്ങനെ ഒരാളെ കണ്ടെത്താനാവില്ല. പുള്ളിയുടെ മുകളില്‍ മറ്റൊരാളില്ല .ചില തെറ്റുകളൊക്കെ പറ്റുന്നുണ്ടെങ്കിലും പുള്ളിയുടെ അത്ര വരുന്ന ഒരു അവതാരകനെ മലയാളത്തില്‍ വേറെ കിട്ടാനില്ല ഫിറോസ് ഖാൻ പറയുന്നു

മമ്മൂട്ടിയെ ഒരിക്കലും അതിന് പറ്റില്ല ,ബിഗ് ബോസ് പോലൊരു ഷോയില്‍ വന്നിട്ട് അവതാരകനാകാന്‍ അദ്ദേഹത്തിന്  ഒരിക്കലും കഴിയില്ല , മോഹന്‍ലാല്‍ അത്യാവശ്യം ഒരു ബിഗ്‌ ബി മെറ്റീരിയലാണ്. ഒരു മൈന്‍ഡ് ഗെയിം കൂടിയാണല്ലോ ബിഗ് ബോസ് ഷോ .മോഹന്‍ലാല്‍ വരുന്നത് ശനിയാഴ്ചകളിലും  ഞായറാഴ്ചകളിലുമാണ്. വീക്കെന്‍ഡ് എപ്പിസോഡിന് മാത്രമായി ഒരു പ്രൊഡ്യൂസറുണ്ട്. ആ ആഴ്ചയിലെ പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ കട്ട് ചെയ്ത് മോഹൻലാലിനെ  കാണിക്കുകയും, ബ്രീഫായുള്ള സ്ക്രിപ്റ്റ് തയ്യാറാക്കി നല്‍കുകയും ചെയ്യും. അതിന് ശേഷം പുള്ളിയുടെ കൂടെ കോണ്‍ട്രിബ്യൂഷനും ചേർത്താണ് കാര്യങ്ങള്‍ സംസാരിക്കുന്നത് ഫിറോസ് പറയുന്നു

എന്നാൽ ‘സീസണ്‍ 6 ‘ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ട്  . അങ്ങനെ തോന്നാന്‍ തുടക്കം മുതല്‍ തന്നെ ഒരുപാട്  കാരണങ്ങളുണ്ട്, ബിഗ് ബോസില്‍ മോഹൻലാലയനെ  പോലുള്ള ഒരു അവതാരകന് വലിയ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വലിയ മൂല്യമുണ്ട്, പ്രത്യേകിച്ച് അതിന് അകത്ത് നില്‍ക്കുന്ന മത്സരാർത്ഥികളെ സംബന്ധിച്ചു. മോഹന്‍ലാലിന് ഒരാളെ പുറത്താക്കാനുള്ള അവകാശം ഉണ്ടെന്നൊന്നും തോന്നുന്നില്ല. അവതരണം എന്ന് പറയുന്നത് വേറൊരു രീതിയാണ്. മുഴുവന്‍ സമയം ആ ഷോ കണ്ടെന്ന് വെച്ച് അയാള്‍ക്ക് നല്ലൊരു അവതാരകനാകാന്‍ കഴിയില്ല. പിന്നെ ലാലേട്ടന്‍ മുഴുവന്‍ സമയം അവിടെ നിന്ന് കാര്യങ്ങളെല്ലാം കണ്ട് അവതരിപ്പിക്കുകയാണെങ്കില്‍ ഇതിനും എത്രയോ മുകളിലേക്ക് ഷോ പോയേനെ. പുള്ളിക്ക് അത് പറ്റില്ലാലോ. നൂറ് ശതമാനം ബിഗ് ബോസെ എന്ന് പറഞ്ഞുകൊണ്ട് നടക്കാന്‍ മോഹന്‍ലാലിന് സാധിക്കില്ല  ഫിറോസ് പറയുന്നു.