‘ഫൈവ് ഫിംഗര്‍സ്’ വീണ്ടും ഒത്തുകൂടി!!! നോവായി ശരത്

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ഓട്ടോഗ്രാഫ്’ സീരിയല്‍ നൊസ്റ്റാള്‍ജിയയാണ്. ഫൈവ് ഫിംഗര്‍സ് അത്രമേല്‍ ഹൃദയങ്ങള്‍ കീഴടക്കിയ കൂട്ടുകാരാണ്. ടീനേജ്കാരുടെ ഹൃദയങ്ങള്‍ കീഴടക്കിയ പരമ്പര സൂപ്പര്‍ഹിറ്റായിരുന്നു.

ഫൈവ് ഫിംഗര്‍സായി മൃദുലയും ജെയിംസും നാന്‍സിയും സാമും രാഹുലും എല്ലാം പ്രേക്ഷക മനസ്സില്‍ കയറിക്കൂടി. ‘ഓട്ടോഗ്രാഫ്’ സീരിയല്‍ അവസാനിച്ചതോടെ താരങ്ങള്‍ വലുതാവുകയും ചെയ്തതോടെ ചിലരൊക്കെ അഭിനയത്തില്‍ തുടര്‍ന്നു. ചിലര്‍ കുടുംബങ്ങളില്‍ ഒതുങ്ങി.

ഇപ്പോഴിതാ സീരിയലിലെ താരങ്ങളായിരുന്ന ജെയിംസും നാന്‍സിയും മൃദുലയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. നീണ്ട പതിമൂന്ന് വര്‍ഷത്തിന് ശേഷം മൂവരെയും ഒരുമിച്ച് ആരാധകര്‍ കാണുകയാണ്.

സീരിയലില്‍ ജെയിംസ് ആയി അഭിനയിച്ചത് രഞ്ജിത്ത് രാജ് ആണ്. ഓട്ടോഗ്രാഫിനു ശേഷം രഞ്ജിത്ത് പല സീരിയലുകളിലും അഭിനയിച്ചു ഇപ്പോഴും സജീവമാണ്. കബനി എന്ന സീരിയലിലും സത്യാ എന്ന പെണ്‍കുട്ടി എന്ന സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. വിവാഹിതനാണ് താരം.

സീരിയലില്‍ സാം എന്ന കഥാപാത്രമായി എത്തിയ അംബരീഷും അഭിനയത്തില്‍ സജീവമാണ്. അവതാരകനായി എത്തി അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന താരമാണ് അംബരീഷ്.

മൃദുലയായി എത്തിയത് നടി ശ്രീക്കുട്ടി ആയിരുന്നു. ശ്രീക്കുട്ടിയുടെ ജീവിതം മാറ്റിമറിച്ച സീരിയല്‍ ആയിരുന്നു ഓട്ടോഗ്രാഫ്. ഓട്ടോഗ്രാഫ് ക്യാമറമാന്‍ മനോജിനെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും കൂടെ കുടുംബജീവിത്തിനാണ് താരം പ്രാധാന്യം കൊടുക്കുന്നത്.

നാന്‍സി എന്ന കഥാപാത്രമായെത്തിയത് സോണിയ മോഹന്‍ ആയിരുന്നു. സോണിയയും അഭിനയത്തില്‍ നിന്നും വിട്ടുനിന്നു. ഭര്‍ത്താവും കുടുംബവുമായി ജീവിക്കുകയാണ് താരം.

അതേസമയം, രാഹുല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് നോവോര്‍മ്മയായിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ പോകുന്നതിനിടെ വാഹനാപകടത്തില്‍ താരം മരണപ്പെട്ടു. താരത്തിന്റെ ബൈക്ക് ടിപ്പറുമായി ഇടിക്കുകയായിരുന്നു. ഇരുപത്തി മൂന്നാം വയസിലാണ് താരം അഭിനയത്തോടും ജീവിതത്തോടും വിട പറഞ്ഞത്.

Anu

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

2 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago