ഇടതൂ‍ർന്ന നല്ല ആരോഗ്യമുള്ള മുടി വളരണ്ടേ…; ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം

coconut milk for hair treatment
Follow Us :

മുടികൊഴിച്ചിൽ പലരെയും വിഷമിപ്പിക്കുന്നൊരു കാര്യമാണ്. മുടികൊഴിച്ചിൽ ഒഴിവാക്കണമെങ്കിൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കുക തന്നെ വേണം. തലമുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ബയോട്ടിൻ അഥവാ ബി7. ബയോട്ടിൻറെ കുറവു മൂലം തലമുടി കൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ബയോട്ടിൻ അടങ്ങിയ ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം.

 

1. ക്യാരറ്റ് – ബയോട്ടിനും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ഡയറ്റിൽ ക്യാരറ്റ് ഉൾപ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഗുണകരമാകും.

 

2. മുട്ട – മുട്ടയുടെ മഞ്ഞക്കരുവിൽ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും. കൂടാതെ മുട്ടയുടെ വെള്ളയിൽ വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

 

3. അവക്കാഡോ – അവക്കാഡോയിലും ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യമുള്ള തലമുടി വളർച്ചയ്ക്ക് സഹായിക്കും. ചർമ്മത്തിൻറെ ആരോഗ്യത്തിനും അവക്കാഡോ നല്ലതാണ്.

 

3. മഷ്റൂം – ബയോട്ടിൻ ധാരാളം അടങ്ങിയ കൂൺ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.

 

5. മധുരക്കിഴങ്ങ് – ബയോട്ടിൻ‌ കൂടുതലായി അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാൻ സഹായിക്കും.

 

6. ചീര – ബയോട്ടിനും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ചീര കഴിക്കുന്നതും തലമുടി തഴച്ച് വളരാൻ സഹായിക്കും.

 

6. ബദാം – ബയോട്ടിൻ അടങ്ങിയ ബദാം ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.