യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

Follow Us :

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്. സെക്സിനിടയിൽ ഒഴിവാക്കേണ്ടതോ, അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടതോ ആയ ചില കാര്യങ്ങളുണ്ട്. അവയെ കുറിച്ച് ഒന്ന് അറിഞ്ഞ് വയ്ക്കാം

ലൈംഗികബന്ധത്തിനിടയിൽ സ്ത്രീക്കോ പുരുഷനോ മുറിവുകൾ സംഭവിക്കാം. ദീർഘനേരം നീണ്ടു നിൽക്കുന്ന സംയോഗവേളകളിലോ ലൂബ്രിക്കേഷൻ കുറയുന്നത് മൂലമോ ഒക്കെ മുറിവ് ഉണ്ടാവാൻ സാധ്യതയുണ്ട്. മുറിവ് വേഗത്തിൽ ഉണങ്ങണമെങ്കിൽ കുറച്ചു ദിവസത്തേക്ക് ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്.

ലിംഗത്തിന് ഒടിവ് വരുന്നത് സെക്സിലെ ഏറ്റവും അപകടകരമായ കാര്യമാണ്. തെറ്റായ പൊസിഷനിൽ സെക്സ് ചെയ്യുന്നതാണ് ഇതിനു കാരണം. ലൈംഗികബന്ധസമയത്ത് രക്തപ്രവാഹം മൂലമാണ് ലിംഗം വികസിക്കുന്നത്. ലിംഗത്തിൽ എല്ലുകൾ ഇല്ല. അതുകൊണ്ട് തന്നെ തെറ്റായ പൊസിഷനുകൾ ഒഴിവാക്കണം. ഇങ്ങനെ സംഭവിച്ചാൽ എത്രയും വേ​ഗം വൈദ്യസഹായം തേടുകയും വേണം.

ചിലപ്പോൾ സെക്സിനു ശേഷം പുരുഷന്മാർക്ക് ലിം​ഗത്തിൽ ചുവന്ന പാടുകൾ കണ്ടെന്ന് വരാം. ലിംഗത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന കപ്പിലെറി ഹെമറെജ് ആണ് ഇതിന് പിന്നിലെ കാരണം. ഈ പ്രശ്നം ഉണ്ടായാൽ ആവശ്യത്തിനു വിശ്രമം എടുക്കുക. പിന്നീടും മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണണം. യോനിയിലോ ലിംഗത്തിലോ ദിവസങ്ങളായി വേദന ഉണ്ടായാലും വൈദ്യസഹായം തേടണം.

ലൈംഗികബന്ധത്തിനു ശേഷം ലിംഗത്തിലോ യോനിയിലോ പുകച്ചിൽ പലർക്കും അനുഭവപ്പെടാറുണ്ട്. യോനിയിൽ ആവശ്യത്തിനു ലൂബ്രിക്കേഷൻ ഇല്ലെങ്കിലും ഇതുണ്ടാകും. ഇവിടെയാണ്‌ ഫോർപ്ലേയുടെ ആവശ്യകത. സെക്സ് ചെയ്യുമ്പോൾ പങ്കാളിയെ പതിയെ നല്ല മൂഡിലേക്ക് കൊണ്ട് വന്ന ശേഷം ബന്ധപ്പെട്ടാൽ ഈ പുകച്ചിൽ ഒഴിവാക്കാൻ കഴിയും.