രണ്ട് തവണ ലൈംഗിക ബന്ധത്തിനായി നിർബന്ധിച്ചു  ; വെളിപ്പെടുത്തി ഇഷ ഗുപ്‍ത

ബോളിവുഡിലെ ഗ്ലാമര്‍ താരമാണ് ഇഷ ഗുപ്ത. രണ്ടായിരത്തിയേഴിൽ മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ പട്ടം നേടിയാണ് ഇഷ ബോളിവുഡിലേക്ക് എത്തുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ പുറത്തിറങ്ങിയ ജന്നത്ത് 2 ആയിരുന്നു ആദ്യ സിനിമ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാനും ഇഷയ്ക്ക് സാധിച്ചു. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ദുഷ് പ്രവണതയാണ് കാസ്റ്റിംഗ് കൗച്ച്‌ എന്നത്. മലയാളം മുതല്‍ ഹോളിവുഡ് വരെ ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെമുന്‍നിര താരങ്ങളടക്കം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച്‌ അനുഭവം വെളിപ്പെടുത്തുകയാണ് ഇഷ ഗുപ്ത. സ്‌പോട്ട് ബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷയുടെ തുറന്നു പറച്ചില്‍. ഒന്നല്ല, രണ്ട് തവണ തന്നോട് ചില സംവിധായകര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഇഷയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ താന്‍ നിരസിച്ചപ്പോള്‍ തന്നെ സെറ്റില്‍ പ്രവേശിക്കുന്നത് പോലും വിലക്കിയെന്നും ഇഷ പറയുന്നു. തന്നെക്കുറിച്ച്‌ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നും ഇഷ പറയുന്നു. ഇതോടെ തനിക്ക് സിനിമകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും ഇഷ പറയുന്നു. രണ്ട് വ്യക്തികള്‍ എന്നോട് ഈ ആവശ്യം പറഞ്ഞ് വന്നിട്ടുണ്ട്. സിനിമ പകുതി തീര്‍ന്നതാണ്. ഞാന്‍ നിരസിച്ചപ്പോള്‍ എന്നെ ആ സിനിമയില്‍ കാണരുതെന്ന് പറഞ്ഞു. ഞാന്‍ പിന്നെ സെറ്റില്‍ എന്ത് ചെയ്യാനാണ്? ഇതിന് ശേഷം ചിലര്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ തന്നെ തയ്യാറായില്ല. ഇവര്‍ എന്നെക്കുറിച്ച്‌ പലതും പറഞ്ഞു നടന്നു. ഒന്നിനും തയ്യാറാകുന്നില്ലെങ്കില്‍ പിന്നെ എന്നെ സിനിമയില്‍ എടുത്തിട്ട് എന്താണ് കാര്യം എന്നാണ് അവര്‍ മറ്റുള്ളവരോട് പറഞ്ഞത്” എന്നാണ് ഇഷ പറയുന്നത്. മറ്റൊരിക്കല്‍ തന്നെ ചിലര്‍ കെണിയില്‍ കുടുക്കാന്‍ നോക്കിയതിനെക്കുറിച്ചും ഇഷ സംസാരിക്കുന്നുണ്ട്. ”രണ്ട് പേര്‍ എന്നെ കാസ്റ്റിംഗ് കൗച്ചിന്റെ കെണിയില്‍ പെടുത്താന്‍ നോക്കി. എനിക്കത് മനസിലായി. പക്ഷെ അതൊരു ചെറിയ സിനിമയായിരുന്നതിനാല്‍ ഞാനത് പൂര്‍ത്തിയാക്കി. ഔട്ട്‌ഡോര്‍ ഷൂട്ടിന്റെ സമയത്ത് ഞാനവരുടെ കെണിയില്‍ വീഴുമെന്ന് അയാള്‍ കരുതി. പക്ഷെ ഞാനും ബുദ്ധിമതിയാണ്. ഞാന്‍ ഒറ്റയ്ക്ക് കിടക്കില്ലെന്ന് പറഞ്ഞു. എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനേയും എന്റെ മുറിയില്‍ കിടത്തി” ഇഷ പറയുന്നു. ബോളിവുഡിലെ താര കുടുംബങ്ങളുടെ പിന്തുണയില്ലാതെയാണ് ഇഷ ഗുപ്ത സിനിമയിലേക്ക് കടന്നു വരുന്നത്. അതുകൊണ്ട് തന്നെ ധാരാളം വെല്ലുവിളികളും താരത്തിന് അതിജീവിക്കേണ്ടി വന്നിരുന്നു.

തന്റെ ഇരുണ്ട നിറത്തിന്റെ പേരിലും ഇഷ ഗുപ്‌തയ്ക്ക് വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇരുണ്ട നിറത്തിന്റെ പേരിൽ കുട്ടിക്കാലം മുതൽ നേരിടേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് ഇഷ ഗുപ്ത മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് കറുത്ത നിറത്തിന്റെ പേരിൽ തന്നെ ‘കാളീമാ’ എന്നാണ് വിളിച്ചിരുന്നതെന്ന് ഇഷ ഗുപ്ത പറയുന്നു.കുട്ടിക്കാലത്ത് നേരിട്ട പരിഹാസവും മുൻവിധിയും ബോളിവുഡിൽ എത്തിയപ്പോഴും നേരിടേണ്ടി വന്നത് തന്നെ ഞെട്ടിച്ചു വെന്ന് നടി പറയുന്നു. കറുത്തിരിക്കുന്നുവെന്നും നിറം വർധിപ്പിക്കാനുള്ള സ്കിൻ വൈറ്റനിങ് നടത്തണമെന്നു വരെ ചിലർ ഉപദേശിച്ചു എന്നും ഇഷ വെളിപ്പെടുത്തിയിരുന്നു. ആദ്യ സിനിമ പുറത്തിറങ്ങിയതിന് ശേഷം മീറ്റിങ്ങുകൾക്കും ഓഡിഷനുമായി പോകുമ്പോൾ പലരും പറഞ്ഞത് നിറം വർധിപ്പിക്കാനും ഇഞ്ചക്ഷൻ എടുക്കാനുമൊക്കെയായിരുന്നു. കാരണം നിരവധി നടിമാർ ഇതു ചെയ്യുകയും നിറം മാറ്റുകയും ചെയ്തിട്ടുണ്ട്. പക്ഷേ, തനിക്കൊരിക്കലും ഈ ആശയം മനസ്സിലായിട്ടില്ലെന്നും ഇഷ ഗുപ്ത പറഞ്ഞിരുന്നു. ഇന്ന് താൻ ഇത്തരം മുൻവിധികളും നിന്നും താരതമ്യങ്ങളുമെല്ലാം മറികടന്നു കഴിഞ്ഞെന്ന് ആത്മവിശ്വാസത്തോടെ താരം പറയുന്നുണ്ട്. മോഡലിങ് രംഗത്ത് എത്തിയതോടെ തന്റെ നിറത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചു. മോഡലിങ് മേഖലയിലുള്ളവർ ഇത്തരം കാര്യങ്ങളിൽ അൽപം കൂടി സ്വതന്ത്ര കാഴ്ച്ചപ്പാടുള്ളവരാണെന്നും താരം അഭിപ്രായപ്പെട്ടു. എന്നാൽ അതേസമയം തന്നെ ആദ്യ ചിത്രമായ ജനത്ത് 2വിന് ശേഷം രാസ് 3ഡി, ഹംഷക്കല്‍സ്, ഗോരി തേരെ പ്യാര്‍ മേം, റുസ്തം, ബേബി, കമാന്‍ഡോ 2,ബാദ്ഷാഹോ, വിനയ വിധേയ രാമ, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഫയര്‍ നമ്ബര്‍ 323, ദേസി മാജിക്, ഹേരാ ഫേരി 3 തുടങ്ങിയ സിനിമകളാണ് ഇഷയുടേതായി അണിയറിയിലുള്ളത്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും ഇഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആഷ്റം സീരീസിലാണ് അവസാനമായി അഭിനയിച്ചത്.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago