സൈക്കോ കില്ലർ, നിറയെ നിഗൂഢതകൾ, ഫോറൻസിക് ആദ്യ ടീസർ പുറത്ത്

ടോവിനോ തോമസിന്റെ പുതുതായി ഇറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് ഫോറൻസിക്, നിറയെ സസ്പെന്സുമായി ചിത്രത്തിന്റെ ആദ്യ ടീസർ നിന്നിറങ്ങി, ടോവിനോക്കൊപ്പം മമ്തയാണ് ചിത്രത്തിൻെറ നായികയായി എത്തുന്നത്. ടോവിനോയുടെ ജന്മദിനമായ ഇന്ന് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയതിലൂടെ ടോവിനോക്കുള്ള ഒരു പിറന്നാൾ സമ്മാനം കൂടിയായിരിക്കുയാണ് ടീസർ.

അഞ്ചാം പാതിരാ കണ്ട് ഞെട്ടിത്തരിച്ചിരിക്കുന്ന പ്രേക്ഷകരെ വീണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി സൈക്കോ സീരിയൽ കില്ലറും പേടിപ്പെടുത്തുന്ന ബാക്‌ഗ്രൗണ്ട് മ്യൂസിക്കുമായി മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടിയെത്തുന്നു. ടോവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോറൻസിക് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കിയിരിക്കുകയാണ്.

അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവിസ് സേവ്യറും സിജു മാത്യുവും ചേർന്നാണ്. രാജു മല്യതും രാഗം മൂവീസും നിർമാണത്തിൽ പങ്കാളികളാണ്. അഖിൽ ജോർജ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ പ്രേക്ഷകനെ ഭയപ്പെടുത്തുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയിയാണ്.

ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. ടോവിനോയും മംമ്തയും കൂടാതെ രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, പ്രതാപ് പോത്തൻ, ലുക്ക്മാൻ, റോണി ഡേവിഡ്, അൻവർ ശരീഫ്, അനിൽ മുരളി, ബാലാജി ശർമ്മ, ജിജു ജോൺ, ധനേഷ് ആനന്ദ്, അഞ്ജലി നായർ, ദേവി അജിത് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. മാർച്ച് മാസത്തോടെ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Rahul

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

33 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

16 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

19 hours ago