വിനീത് ശ്രീനിവാസന്റെ ഈ പ്രവൃത്തിക്ക് പിന്തുണ അറിയിച്ച് ഗായകൻ ജി വേണുഗോപാൽ !!

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാൽ, മലയാളത്തിലും മറ്റുഭാഷകളിലുമായി ഒട്ടനവധി സൂപ്പർ ഹിറ്റുകൾക്ക് ശബ്ദം നൽകിയ വ്യക്തി കൂടിയാണ് ജി വേണുഗോപാൽ. ഇദ്ദേഹത്തിന്റെ ശബ്ദ മാധുര്യം ഓരോ സംഗീതാസ്വാതനും എന്നും പ്രിയപ്പെട്ടത് തന്നെയാണ്.ഇപ്പോൾ ജി വേണുഗോപാൽ പങ്ക് വെച്ച കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം : ഒരു സന്തോഷ വാർത്ത നിങ്ങളുമായ് പങ്ക് വയ്ക്കട്ടെ. 17th ജനുവരി റിലീസ് ആയ വിനീത് ശ്രീനിവാസൻ്റെ “ഹൃദയം ” എന്ന സിനിമയുടെ audio cassettes ൽ ( അതേ, സിനിമയിലെ 15 ഗാനങ്ങൾ limited edition cassettes ആയിറങ്ങുന്നു) മകൻ അരവിന്ദ് രണ്ട് ഗാനങ്ങൾ പാടുക മാത്രമല്ല, ആദ്യവസാനം വിനീതിൻ്റെ Assistant Director ആയി പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. സിനിമയും സംവിധാനവുമായിരുന്നു അവൻ ഐച്ഛികമായെടുത്ത് പഠിച്ച വിഷയങ്ങൾ. പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ അഞ്ജലി മേനോൻ്റെ “കൂടെ ” യിൽ DA (Direct Assistant) ആയി ചേരുകയായിരുന്നു. സിനിമയുടെ പിന്നണിയിൽ മാത്രം പ്രവർത്തിച്ചിട്ടുള്ള എനിക്ക്, സിനിമാ സംവിധാനം എന്നൊക്കെ പറയുന്നത് അതിസാഹസികമായ ഒരു പ്രവൃത്തിയായിട്ടാണ് തോന്നിയിട്ടുള്ളത്.

അവൻ പറഞ്ഞ് കേട്ട സിനിമയുടെ കാതലായ വശങ്ങൾ, ആസ്വാദന തലങ്ങൾ, ഇതൊക്കെ എന്നെയും ശരാശരിക്ക് മേലുള്ള ഒരു സിനിമാ പ്രേക്ഷകനാക്കി മാറ്റിക്കാണാം! അവനോടൊപ്പം സിനിമ കാണാൻ വലിയ ഇഷ്ടമാണ്. എൻ്റെ ഇടയ്ക്കിടയ്ക്കുള്ള ചോദ്യങ്ങൾക്ക് അവൻ സമയമെടുത്ത് ഉത്തരം തരുമ്പോൾ, എനിക്കെൻ്റെ അഛനോടും, അഛന് തിരിച്ചും, ഇത്തരത്തിലുള്ള ഒരു ക്ഷമയും സൗഹൃദവുമുണ്ടായിട്ടില്ലല്ലോ എന്ന് നിരാശയോടെ ഓർക്കും. “ഹൃദയ “ത്തിൽ ആദ്യാവസാനം വരുന്ന “നഗുമോ” എന്ന ശാസ്ത്രീയ കീർത്തനമാണ് അരവിന്ദ് രണ്ട് സിറ്റുവേഷനുകളിൽ രണ്ട് രീതിയിൽ പാടിയിട്ടുള്ളത്. പാട്ട് അവൻ പഠിച്ചിട്ടില്ല. അത് ഫ്രീ ആയി ഞങ്ങളുടെ പറവൂർ താഴത്ത് വീട്ടിൽ നിന്ന് കിട്ടിയതാണ്. ഈ കീർത്തനം സിനിമയിൽ ഒരു contemporary light format ലാണ് അവതരിപ്പിച്ചിരിക്കുന്നത്. എൻ്റെ അമ്മയുൾപ്പെടെയുള്ള കർശന ശാസ്ത്രീയ സംഗീത ചിട്ടയും ബോധവും ഉള്ളവർ ഇതിഷ്ടപ്പെട്ടോളണം എന്നില്ല. അവൻ്റെ സംഗീതത്തിലെ തെറ്റുകുറ്റങ്ങൾ നിങ്ങൾ പൊറുക്കുമെന്നാണ് പ്രതീക്ഷ.

ധൈര്യത്തോടെ പതിനഞ്ച് പാട്ടുകൾ ഇക്കാലത്ത് ഒരു സിനിമയിൽ അവതരിപ്പിച്ച വിനീതിന് വിജയാശംസകൾ. ഹിഷാം എന്ന പുതിയ സംഗീത സംവിധായകൻ്റെ ഉദയമാണ് ” ഹൃദയ “ത്തിലൂടെ. Hip/ hop /Pop/ blues/ ghazal /karnatic /നാടൻ ശീലുകൾ തുടങ്ങി ഹിഷാം ഇതിൽ സ്പർശിക്കാത്ത genres ഇല്ലെന്ന് പറയാം. ഞങ്ങളുടെയൊക്കെ തുടക്കകാലത്തെ കാസററ് എന്ന ഒരു ഫോർമാറ്റ് പല മധുര സംഗീത സ്മരണകളും തിരിച്ച് കൊണ്ടു വരികയാണ്.

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

6 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

7 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

7 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

11 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

13 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

15 hours ago